HOME
DETAILS

തീപ്പെട്ടി കമ്പനി ജീവനക്കാരനെ അക്രമിച്ച് പരുക്കേല്‍പ്പിച്ചു

  
backup
September 04 2016 | 21:09 PM

%e0%b4%a4%e0%b5%80%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d


മഞ്ചേശ്വരം: തീപ്പെട്ടി കമ്പനി ജീവനക്കാരനെ അക്രമിച്ച് പരുക്കേല്‍പ്പിച്ചു. മഞ്ചേശ്വരം റോയല്‍ മാറ്റസ് വര്‍ക്കേഴ്‌സില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് കെ എന്‍ പേട്ടിലെ ശേഖരനാണ് (55) ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റത്. ഇതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരന്‍ ഇരുമ്പുവടി കൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അക്രമത്തില്‍ ശേഖരന്റെ തുടയെല്ല് തകര്‍ന്നു. ഇതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായ  കോട്ടയം സ്വദേശി രാജുവാണ് ശേഖരനെ ആക്രമിച്ചത്. തീപ്പെട്ടിക്കമ്പനിയിലെ വേറൊരു തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി കൃഷ്ണനെ ജോലിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജു ഇയാളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ മുതിരുകയും ചെയ്തിരുന്നു. ശേഖരന്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായ രാജു അവിടെയുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് ശേഖരന്റെ ഇരുതുടകളിലും മാറി മാറി അടിക്കുകയായിരുന്നു. തുടയെല്ല് തകര്‍ന്ന ശേഖരനെ പിന്നീട് രാജു തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ഇതിനിടെ നുള്ളിപ്പാടിയിലെ കടവരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനെത്തിയ അഡീഷണല്‍ എസ്. ഐ ആന്റണിയെയും പൊലിസ് സംഘത്തേയും കണ്ട രാജു  തന്നെ  പിടികൂടുമെന്ന് ഭയന്ന് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടി. എന്നാല്‍ രാജു എന്തിനാണ് ഓടിയതെന്ന് പൊലിസിനു മനസ്സിലാകാതെ വന്നതോടെ ആദ്യം ആശുപത്രിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ പൊലിസ് സംഘവും ഇയാളുടെ പിറകെ ഓടി കാസര്‍കോട് റയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago