തൃക്കരിപ്പൂര്‍ പഞ്ചായത്തിനെ തേടി ബഹുമതി
തൃക്കരിപ്പൂര്‍: ജില്ലയില്‍ ഒ.ഡി.എഫ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ആദ്യത്തെ പഞ്ചായത്തായി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ കലക്റ്റര്‍ ജീവന് ബാബുവാണ് പ്രഖ്യാപനം നടത്തിയത്.
തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കക്കൂസില്ലാത്ത 125 കുടുംബങ്ങളില്‍ പൂര്‍ണമായി സമയ ബന്ധിതമായി കക്കൂസ് നിര്‍മിച്ചു നല്‍കിയതാണ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മുന്നേറിയത്. തുറസായ സ്ഥലങ്ങലില്‍ മലമൂത്ര വിസര്‍ജനം നടത്താത്ത പഞ്ചായത്തായി ഇതോടെ തൃക്കരിപ്പൂര്‍ പരിഗണിക്കപ്പെട്ടു.
ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളെയും 37 ഗ്രാമപഞ്ചായത്തുകളെയും പിന്നിലാക്കിയാണ് തൃക്കരിപ്പൂരിന്റെ മുന്നേറ്റം. ജില്ലാ ശുചിത്വ മിഷനുമായി സഹകരിച്ചാണ് കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 15400 രൂപയാണ് ഒരു കക്കൂസ് നിര്‍മാണ ചെലവ്. ഇതില്‍ 12000 രൂപ ശുചിത്വ മിഷനും 3400 രൂപ പഞ്ചായത്തിന്റെ വിഹിതവുമാണ്. 21 വാര്‍ഡുകളിലായി 125 കക്കൂസുകള്‍ പണിതത്. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെ വരെ ഇതില്‍ പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."