വിവാഹദിനത്തില്‍ പുസ്തക വിരുന്ന്; ഗ്രന്ഥാലയത്തിലേക്ക് പുസ്തകം നല്കി യുവകവി
രാവണീശ്വരം: യുവ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ മഹേഷ് വാണിയംപാറ വിവാഹനാളില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്കി അക്ഷര വിരുന്നൊരുക്കി. പുസ്തകങ്ങള്‍ എന്നും ജീവിതത്തിന്റെ വലിയ മുതല്‍ കൂട്ടാണ്, അക്ഷരങ്ങള്‍ അറിവിന്റെ വാതിലുകളാവുന്നു എന്ന സന്ദേശവുമായാണ് പ്രവാസി കൂടിയായ മഹേഷ് വാണിയംപാറ തന്റെ വിവാഹ ദിവസം വാണിയംപാറ ചങ്ങമ്പുഴ കലാകായിക വേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാതന്ത്ര്യസമര സേനാനി എം.ഹരിദാസ് സ്മാരക ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങള്‍ നല്കി കൊണ്ടാണ് വായനയ്ക്ക് കരുത്ത് നല്‍കിയത്.
'ക്യാന്‍വാസില്‍ പതിയേണ്ട ചിത്രങ്ങള്‍' എന്ന പുസ്തകം മഹേഷ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിരാമ കാവ്യ മഞ്ജരി, കാവ്യാകാശത്തിലെ പറവകള്‍ എന്നീ പുസ്തകങ്ങളുടെ രചനയില്‍ പങ്കാളിത്തം വഹിച്ചു. കല്യാണ ദിവസം നടന്ന ലളിതമായ ചടങ്ങില്‍ വച്ച് മഹേഷ് വാണിയംപാറ, വധു ദിവ്യ എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ പി.കുഞ്ഞിക്കൃഷ്ണന്, രാമകൃഷ്ണന് വാണിയംപാറ, വിജയന് പച്ചിക്കാരന്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."