HOME
DETAILS

താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്

  
May 18 2025 | 11:05 AM

Kuwait Implements Work Restrictions During Peak Heat Hours to Protect Workers

ദുബൈ: വര്‍ദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത്, ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിക്കുന്ന ഒരു നിയന്ത്രണം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം).

വേനല്‍ക്കാലത്ത് താപനില ഉയര്‍ത്തുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് അഡ്മിനിസ്‌ട്രേറ്റീവ് റെസല്യൂഷന്‍ നമ്പര്‍ 535/2015 ല്‍ വിശദീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ലക്ഷ്യം.

മെയ് ആദ്യം മുതല്‍, ഉച്ചസമയ ജോലി നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവല്‍ക്കരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത 'അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം' എന്ന മുദ്രാവാക്യത്തിന് കീഴില്‍ ഒരു ബഹുഭാഷാ സോഷ്യല്‍ മീഡിയ അവബോധ കാമ്പെയ്‌നും പിഎഎം ആരംഭിക്കും. നിര്‍മ്മാണ സ്ഥലങ്ങളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍  ഉദ്യോഗസ്ഥരെത്തും. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരും. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളില്‍ ഈ നയം വ്യാപകമായി പാലിക്കപ്പെട്ടിട്ടുണ്ടെന്നും, ലംഘനങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കുന്നത് തുടരണമെന്നും അതോറിറ്റി തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു.

Kuwait has introduced new restrictions prohibiting outdoor work between 11 AM and 4 PM due to rising temperatures. The measure aims to safeguard laborers from extreme heat exposure during the hottest part of the day. Stay updated on Gulf region labor policies and climate-related regulations.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

Football
  •  19 hours ago
No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  20 hours ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  20 hours ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  21 hours ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  21 hours ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  21 hours ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  21 hours ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  a day ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  a day ago