HOME
DETAILS

ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  
May 20 2025 | 14:05 PM

Dalit Womans Unjust Detention a Serious Police Lapse Kerala CM Pinarayi Vijayan

തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ടെന്നാരോപിച്ച് ദളിത് വനിത ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊലീസ്റ്റേഷനിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും, നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാദമായ സംഭവം തിരുവനന്തപുരത്തെ പേരൂർക്കട പൊലീസ്റ്റേഷനിലാണ് നടന്നത്. ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് ബിന്ദുവിനെ ഏപ്രിൽ 23-ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനിടയിൽ വെള്ളം പോലും നൽകാതെയും പെൺമക്കളെ കേസിൽ കുടുക്കുമെന്ന ഭീഷണിയുമായി ക്രൂരമായി പെരുമാറിയെന്നും ബിന്ദു പരാതിയിൽ ആരോപിക്കുന്നു.

മോഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നില്ല. പകരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ബന്ധുക്കളെ അറിയിക്കണമെന്ന നിയമച്ചട്ടം പോലും പാലിച്ചില്ല. ഫോൺ ഉപയോഗിക്കാൻ അനുവധിക്കാതെ ബിന്ദുവിനെ രാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചുവെച്ചു.

പിറ്റേന്ന് രാവിലെ മാല കിട്ടിയെന്ന് പരാതിക്കാരി തന്നെ അറിയിച്ചെങ്കിലും, അതിനുശേഷവും ബിന്ദുവിനെ വിട്ടയക്കാൻ പൊലീസ് വൈകിയിരുന്നു. ഉച്ചക്ക് ഭർത്താവ് സ്റ്റേഷനിലെത്തിയശേഷമാണ് ബിന്ദുവിനെ വിട്ടയച്ചത്.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലേക്ക് പരാതി നൽകാൻ ബിന്ദു നേരിട്ട് എത്തിയപ്പോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി വായിക്കാതെ മേശപ്പുറത്തേയ്ക്ക് മാറ്റിയതായും, കോടതിയിലേക്കുപോകാൻ നിർദ്ദേശിച്ചതായും ബിന്ദു പറഞ്ഞു.

പേറൂർക്കട പൊലീസ് സ്റ്റേഷനിലെ ഈ ദാരുണ സംഭവത്തിൽ പൊലീസ് അധികാരികൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. കേസ് സംബന്ധിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാനുമാണ് പ്രതിക്ഷേധക്കാരുടെ ആവശ്യം.

Kerala Chief Minister Pinarayi Vijayan has admitted to a serious lapse by the police in the unjust detention and mental harassment of a Dalit woman, Bindu, at the Peroorkada police station. She was wrongly held for 20 hours without basic rights over a missing gold chain accusation. The police failed to follow due procedures, including informing her family. Despite the chain being recovered, Bindu was not released immediately. The CM emphasized such incidents should never occur in a police station.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  6 days ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  6 days ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  6 days ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  6 days ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  6 days ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  6 days ago
No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  6 days ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  6 days ago
No Image

ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്‌കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്

uae
  •  6 days ago