HOME
DETAILS

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

  
Web Desk
May 21 2025 | 11:05 AM

Waqf Not Essential to Islam Centre Tells Supreme Court

ന്യൂഡല്‍ഹി: വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍.  വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ല. മറ്റു മതങ്ങളില്‍ ഉള്ളതുപോലെയാണ് ഇസ്‌ലാമിലും ചാരിറ്റിയുള്ളതെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. തിരക്കിട്ട് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കേന്ദ്രത്തിനായി സുപ്രിംകോടതിയില്‍ വാദങ്ങള്‍ നിരത്തുന്നത്.

'വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ല. മറ്റു മതങ്ങളില്‍ ഉള്ളതുപോലെയാണ് ഇസ്‌ലാമിലും ചാരിറ്റിയുള്ളത്. വെറും ദാനധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ദാനധര്‍മ്മം എല്ലാ മതങ്ങളുടെയും ഭാഗമാണ്. ക്രിസ്തുമതത്തിലും അതുണ്ട്. ഹിന്ദുക്കള്‍ക്ക് ദാന സമ്പ്രദായമുണ്ട്. സിഖുകാര്‍ക്കും ഉണ്ട് -കേന്ദ്രം പറഞ്ഞു. 1954-ലെ നിയമത്തിലൂടെയാണ് വഖഫ് ബൈ യൂസര്‍ കൊണ്ടുവന്നത്. ഇതില്‍ ചില ഭേദഗതികള്‍ കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് തിരക്കിട്ട് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകരുത്' സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ ആവശ്യപ്പെട്ടു.

വഖഫ് ഒരു പള്ളിയോ ദര്‍ഗയോ മാത്രമല്ല അത് ഒരു സ്‌കൂളോ അനാഥാലയമോ ആകാം. വഖഫായി മാറാന്‍ കഴിയുന്ന നിരവധി മതേതര ചാരിറ്റബിള്‍ സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംകളല്ലാത്തവര്‍ക്കും വഖഫ് ചെയ്യാമെന്നതുകൊണ്ട് മുസ്‌ലിംകളാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. 

ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികളില്‍ വാദം കേള്‍ക്കുന്നത്. വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരുടെ വാദം. ഇതിന് പുറമേ നിയമഭേദഗതി ഇസ്ലാമിക തത്വങ്ങള്‍ക്കും ഭരണഘടനക്കും എതിരാണെന്നും ഹരജിക്കാര്‍ വാദിക്കുന്നു. അഞ്ച് ഹരജികളിലും വാദം പൂര്‍ത്തിയായാലാണ് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രിം കോടതി തീരുമാനമെടുക്കുക.

നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് ഒരു മാറ്റവും വരുത്തരുതെന്ന് വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ ഏപ്രില്‍ 17ലെ ഇടക്കാല വിധിയില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. വഖഫ് ഭേദഗതി നിയമം നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി

Kerala
  •  3 hours ago
No Image

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Kerala
  •  3 hours ago
No Image

കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Kerala
  •  3 hours ago
No Image

ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്

Cricket
  •  4 hours ago
No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  4 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  4 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  5 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  5 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  6 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  6 hours ago