HOME
DETAILS

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

  
Web Desk
May 21 2025 | 10:05 AM

Class 10 Exam Results Published for Accused Students in Thamarassery Shahabas Murder Case

കോഴിക്കോട്: താമരേശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിച്ചശേഷം റിസള്‍ട്ട് തടഞ്ഞത് എന്ത് അധികാരത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം.   ചോദിച്ചു. കുറ്റകൃത്യവും പരീക്ഷയും തമ്മില്‍ ബന്ധമില്ലെന്നും ഫലം പുറത്തുവിടാത്തത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടി. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം ഉണ്ടല്ലോയെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ നിയമ സംവിധാനം ലക്ഷ്യമിടുന്നത് പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍നിന്നു വിലക്കാനാവുമോ? ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളാകും. പ്രതികളായ വിദ്യാര്‍ഥികള്‍ നല്‍കിയത് ജാമ്യഹരജിയായതിനാല്‍ പരീക്ഷാഫലത്തിന്റെ കാര്യത്തില്‍ ഇടപെടാനാകില്ല. കക്ഷികള്‍ക്ക് ഇതിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്നും വ്യക്തമാക്കിയ ഹൈക്കോടതി ജാമ്യഹരജികള്‍ ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്. ഹരജിക്കാര്‍ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ്. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു ഇവര്‍ പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന്റെ തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: 'മെയ്ഡേ' വിളി, പ്രതികരണമില്ല, പിന്നെ ഭീകരാവസ്ഥ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: എയർ ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ബ്ലാക്ക് ഔട്ട് 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ ലിസ്റ്റിൽ രണ്ട് മലയാളികളും, നാല് രാജ്യത്തെ പൗരന്മാർ വിമാനത്തിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യാത്രക്കാരുടെ പേര് വിവരങ്ങൾ 

National
  •  2 days ago
No Image

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം; 2020 ലെ കോഴിക്കോട് വിമാനാപകടത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ വിമാന ദുരന്തം 

National
  •  2 days ago
No Image

ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്

National
  •  2 days ago
No Image

വിമാന ദുരന്തം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, ഗുരുതര പരുക്ക്

National
  •  2 days ago
No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  2 days ago