HOME
DETAILS

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

  
Web Desk
May 21 2025 | 11:05 AM

EU and Global Powers Warn Israel Reevaluate Relations Over Gaza Siege

വാഷിങ്ടണ്‍: ഗസ്സയില്‍ തുടരുന്ന ഉപരോധത്തിലും ആക്രമണങ്ങളിലും ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇസ്‌റാഈലുമായുള്ള രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നിയന്ത്രിക്കുന്ന കരാര്‍ പുനഃപരിശോധിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ താക്കീത്.  

ഫലസ്തീനില്‍ കഴിഞ്ഞ 19 മാസമായി കൂട്ടക്കുരുതി തുടരുന്ന സയണിസ്റ്റ് രാജ്യത്തിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗസ്സയില്‍ വീണ്ടും സൈനിക ആക്രമണം തുടരുകയാണെങ്കില്‍ ഇസ്റാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടണും ഫ്രാന്‍സും കാനഡയും ഭീഷണിപ്പെടുത്തി. സൈനിക ആക്രമണം നിര്‍ത്തിവയ്ക്കുകയും സഹായങ്ങള്‍ എത്തുന്നത് തടയുന്ന നടപടി അവസാനിപ്പിക്കുകയും വേണം. ഇല്ലെങ്കില്‍ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് മൂന്ന് രാജ്യങ്ങളും ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്‌റാഈല്‍ ഭരണകൂടം സാധാരണക്കാര്‍ക്ക് അവശ്യ മാനുഷിക സഹായം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനത്തിന് സാധ്യതയുണ്ട്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു.  ഉപരോധങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ മടിക്കില്ല- ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്‌റാഈല്‍ ഉപരോധത്തെ തുടര്‍ന്ന് പട്ടിണികാരണം ഗസ്സയില്‍ കൊല്ലപ്പെട്ടത് 326 പേരാണ്. മാര്‍ച്ച് രണ്ട് മുതല്‍ സമ്പൂര്‍ണ ഉപരോധത്തിലാണ് ഗസ്സ. 
അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഉപരോധത്തില്‍ അയവുവരുത്തിയിട്ടും ഗസ്സയിലേക്ക് ഏതാനും ട്രക്കുകള്‍ മാത്രമേ ഇസ്റാഈല്‍ കടത്തിവിടുന്നുള്ളൂ. യു.എസ്, കാനഡ, ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഉപരോധത്തില്‍ അയവ് വരുത്തിയത്.

കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എന്‍ ഹുമാനിറ്റേറിയന്‍ മേധാവി ടോം ഫ്ളെച്ചര്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ അപകടസാധ്യതകള്‍ കാണുന്നു.' അദ്ദേഹം ബി.ബി.സിയുടെ റേഡിയോ 4ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആഗോള സമ്മര്‍ദ്ദത്തിന്റെ ഫലമായി ആവശ്യ സാധനങ്ങള്‍ ഗസ്സയിലെത്തിക്കാം എന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി അമേരിക്കക്കടക്കം ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കാലയളവില്‍ ഗസ്സയിലെ 40 ശതമാനം ആളുകള്‍ക്ക് ഒരു നേരത്തെ ഭക്ഷണമാണ് ലഭിക്കുന്നത്. 

ലോകമെങ്ങും താക്കീത് നല്‍കിയിട്ടും ഗസ്സയില്‍ നരവേട്ട തുടരുകയാണ് ഇസ്‌റാഈല്‍.  ഇന്ന് മാത്രം 42ലേറെ ഫലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍

International
  •  a day ago
No Image

ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  a day ago
No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്‌

uae
  •  a day ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  a day ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  a day ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  a day ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  a day ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  a day ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  a day ago