HOME
DETAILS

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

  
Web Desk
May 21 2025 | 11:05 AM

sanju samson create a great record in ipl history

ഡൽഹി: 2025 ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 17 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ വിജയത്തിനൊപ്പം ഒരു തകർപ്പൻ നേട്ടമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമായി മാറാനാണ് സഞ്ജുവിന് സാധിച്ചത്. ക്യാപ്റ്റനായി 66 ഇന്നിംഗ്സുകളിൽ നിന്നുമാണ് സഞ്ജു 2000 റൺസ് പൂർത്തിയാക്കിയത്. 46 ഇന്നിംഗ്സുകളിൽ നിന്നും ഈ നേട്ടം കൈവരിച്ച ഡേവിഡ് വാർണർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. കെഎൽ രാഹുൽ 47 ഇന്നിങ്സുകളൽ നിന്നും വിരാട് കോഹ്‌ലി 59 ഇന്നിങ്സുകളിൽ ഈ നേട്ടം കൈവരിച്ചു. 

മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. വൈഭവ് സൂര്യവംശിയുടെ അർദ്ധ സെഞ്ച്വറിയും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസാണ് വൈഭവ് അടിച്ചെടുത്തത്. യശ്വസി ജെയ്‌സ്വാൾ 19 പന്തിൽ 36 റൺസും ധ്രുവ് ജുറൽ 12 പന്തിൽ പുറത്താവാതെ 31 റൺസും നേടി ടീമിന്റെ വിജയത്തിലെ നിർണായകമായ പങ്കു വഹിച്ചു.

രാജസ്ഥാന്റെ ബൗളിങ്ങിൽ ആകാശ് മദ്വാൾ, യുദ്വീർ സിങ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. വനിന്ദു ഹസരംഗ, ക്വന മഫാക്ക എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. 

 ചെന്നൈയുടെ ബാറ്റിംഗിൽ ആയുഷ് മാത്രേ 20 പന്തിൽ 49 റൺസും ഡെവാൾഡ് ബ്രെവിസ് 25 പന്തിൽ 42 റൺസും ശിവം ദുബെ 22 പന്തിൽ 39 റൺസും നേടി മികച്ചു നിന്നു.

sanju samson create a great record in ipl history



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  3 days ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  3 days ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  3 days ago