HOME
DETAILS

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

  
Web Desk
May 21 2025 | 06:05 AM

Fire accidents on the rise CDAA calls for caution in Oman

മസ്‌കത്ത്: ഒമാനില്‍ തീപിടുത്തംമൂലമുണ്ടാകുന്ന അപകടങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ വാണിജ്യ കെട്ടിടങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത അപകടങ്ങളില്‍ വലിയതോതിലാണ് വര്‍ദ്ധനവുണ്ടാകുന്നത്. 2025 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ അവസാനം വരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിക്ക് (സിഡിഎഎ) തീപിടുത്തവുമായി ബന്ധപ്പെട്ട 1,204 അപകട റിപ്പോര്‍ട്ടുകള്‍ ആണ് ലഭിച്ചത്. അപകടങ്ങളില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ മരിക്കുകയും ചെയ്തു. ബൗഷര്‍ വിലായത്തിലെ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായിരുന്ന വി പങ്കജാക്ഷന്‍(59), ഭാര്യ കെ സജിത(53) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീഴുകയുംചെയ്തു. 

മെയ് മാസത്തില്‍, ഒമാന്‍ സുല്‍ത്താനേറ്റില്‍ താപനിലയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് അനുഭവപ്പെടുന്നതായും ഇത് തീപിടുത്ത സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും സിഡിഎഎയിലെ ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി പറഞ്ഞു. ഈ കാലയളവില്‍ നിരീക്ഷിക്കപ്പെട്ട പ്രധാന കാരണങ്ങളില്‍ മതിയായ തയാറെടുപ്പുകളില്ലാത്ത വൈദ്യുത ഇന്‍സ്റ്റാളേഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, സ്റ്റൗകള്‍ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിലെ അശ്രദ്ധയാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ശരിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ തുറന്ന സ്ഥലത്ത് കത്തിക്കുന്നതും കത്തുന്ന വസ്തുക്കള്‍ക്ക് സമീപം സിഗരറ്റ് കുറ്റികള്‍ അശ്രദ്ധമായി നീക്കം ചെയ്യുന്നതുമാണ് മറ്റ് കാരണങ്ങള്‍. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മെയ്, ജൂണ്‍ മാസങ്ങളില്‍ തീപിടുത്തവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ആപേക്ഷിക വര്‍ദ്ധനവ് ഉണ്ടെന്ന് പ്രാഥമിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന താപനിലയും വ്യക്തികളുടെയോ വിവിധ സൗകര്യങ്ങളുടെയോ സുരക്ഷിതമല്ലാത്ത രീതികളാണ് ഇതിന് കാരണം- അദ്ദേഹം പറഞ്ഞു.

മലയാളി ദമ്പതികള്‍ മരിക്കാനിടയായ സാഹചര്യവും അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി വിശദീകരിച്ചു. ഇതേകുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മരങ്ങളും സസ്യജാലങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തുണ്ടാകുന്ന തീ പലപ്പോഴും ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയും മൂലമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

സുരക്ഷ ഉറപ്പാക്കാനുള്ള ടിപ്പുകള്‍

  • *  എല്ലാ വൈദ്യുത ഇന്‍സ്റ്റാളേഷനുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
  • * പവര്‍ ഔട്ട്‌ലെറ്റുകളില്‍ ഓവര്‍ലോഡ് ആകുന്നില്ലെന്ന് ഉറപ്പാക്കണം
  • *ഓടിക്കൊണ്ടിരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്
  • * തുറന്ന സ്ഥലങ്ങളില്‍, പ്രത്യേകിച്ച് ചൂട് കാലത്ത് തീ കത്തിക്കുന്നത് ഒഴിവാക്കുക
  • * നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ കത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കരുത്
  • * വീട്ടിലും വാഹനങ്ങളിലും അഗ്‌നിശമന ഉപകരണങ്ങള്‍ കരുതുക. അവ എങ്ങനെ ഉപയോഗിക്കണമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക
  • * തീപിടുത്തമുണ്ടായാല്‍ ഉടന്‍ അടിയന്തര നമ്പറില്‍ (9999) അല്ലെങ്കില്‍ (24343666) വിളിക്കുക.

Fire accidents on the rise; CDAA calls for caution in Oman

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍

International
  •  a day ago
No Image

അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ

International
  •  a day ago
No Image

ഇറാനെ മുറിവേല്‍പ്പിക്കാന്‍ യുഎസ് ഉപയോഗിച്ച അതിഭീമന്‍ 'ബങ്കര്‍ ബസ്റ്റര്‍'; അമേരിക്കന്‍ വെടിക്കോപ്പുകളിലെ മാരക ബോംബുകള്‍

International
  •  a day ago
No Image

ഇറാനിലെ അമേരിക്കന്‍ ആക്രമണം; അതീവ ജാഗ്രതയില്‍ ഇസ്രാഈല്‍; വ്യോമപാത അടച്ചു

International
  •  a day ago
No Image

'ആക്രമണങ്ങളെക്കുറിച്ച് ട്രംപ് പറയുന്നത് നുണ, ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല'; ഇറാന്‍

International
  •  a day ago
No Image

ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര്‍ കൂടെ ഇന്ത്യയിലെത്തും

Kerala
  •  a day ago
No Image

'ഇസ്‌റാഈലിനെ സൈനികമായി സഹായിക്കുന്ന ഏതൊരു രാജ്യത്തെയും ഉന്നമിടും'; ഇറാന്‍ സൈന്യം

International
  •  a day ago
No Image

കെപിസിസി രാഷ്ട്രീയകാര്യ സമിതി 27ന്; പുനസംഘടന, ശശി തരൂര്‍, അന്‍വര്‍ വിഷയങ്ങള്‍ ചര്‍ച്ചയാവും

Kerala
  •  a day ago
No Image

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

National
  •  a day ago
No Image

പത്തനംതിട്ടയില്‍ കാര്‍വാഷിങ് സെന്ററില്‍ തീപിടിത്തം; സ്ഥാപനവും മൂന്നു കാറുകളും കത്തി നശിച്ചു

Kerala
  •  a day ago