
'അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന്‍ പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു

കോഴിക്കോട്: ഒരു പ്രസംഗം സൃഷ്ടിച്ച വിവാദങ്ങളുടെ തീ കെട്ടടങ്ങും മുന്‍പേ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു. അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണെന്നും ലോകത്ത് നടക്കുന്ന എല്ലാ കൂട്ടക്കൊലകളുടെ പിന്നിലും ഇസ്ലാം എന്ന മതത്തിന്റെ പേരുണ്ടെന്നുമാണ് ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍.ആര്‍.മധുവിന്റെ ഇത്തവണത്തെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു ഈ വിദ്വേഷ പ്രതികരണം നടത്തിയത്. ഭീകരാക്രമണങ്ങളില്‍ കണ്ടെടുക്കുന്ന ഗ്രന്ഥം ഖുര്‍ആനാണ്. ഭഗവത്ഗീതയോ ബൈബിളോ അല്ല- തന്റെ അഭിമുഖത്തില്‍ മധു പറയുന്നു.
അഞ്ചുനേരം മൈക്ക് കെട്ടി നിസ്‌കരിക്കുന്നത് പരമത വിദ്വേഷമാണെന്നാണ് ആര്‍.എസ്.എസ് നേതാവ് പറയുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവനെ കാഫിര്‍ എന്നാണ് വിളിക്കുന്നതെന്നും കാഫിറിനെ കണ്ടുമുട്ടുന്നിടത്ത് വെച്ച് കൊന്നു കളഞ്ഞാല്‍ സ്വര്‍ഗം ലഭിക്കുമെന്ന് ഖുര്‍ആനില്‍ താന്‍ വായിച്ചിട്ടുണ്ടെന്നും മധു പറയുന്നു. ഏത് അധ്യായത്തിലാണ് ഇക്കാര്യം പറയുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ഇത് ഖുര്‍ആനിനെ കുറിച്ചുള്ള ഇന്റര്‍വ്യൂ ആണോ എന്ന് ചോദിച്ച് ഒഴിഞ്ഞു മാറുകയാണ് മധു ചെയ്യുന്നത്.
റാപ് ഗായകന്‍ വേടനെതിരേയും രൂക്ഷമായ പരാമര്‍ശങ്ങളാണ് മധു നടത്തുന്നത്.
ഫലസ്തീന്‍ പതാക പുതച്ച് കൊണ്ട് പ്രകടനങ്ങള്‍ ആരംഭിച്ചപ്പോഴാണ് റാപ്പര്‍ വേടന് സ്വീകാര്യത ലഭിച്ചതെന്നാണ് വാദം. തൃശൂര്‍ ജില്ലയില്‍ നിരവധി നാടന്‍പാട്ട് കലാകാരന്മാരുണ്ട്. അവരില്‍ 99 ശതമാനവും ദലിത്-പിന്നോക്ക വിഭാഗക്കാരാണ്. ഇവരുടെ കൂടെ പാടി വന്ന വേടന്‍ ഫലസ്തീന്‍ പതാക പുതച്ചുകൊണ്ട് പ്രകടനം ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചത് - അഭിമുഖത്തില്‍ എന്‍.ആര്‍. മധു പറയുന്നു.
നേരത്തെ, മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവീക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങിലായിരുന്നു മധുവിന്റെ വിവാദമായ വിദ്വേഷ പ്രസംഗം.
'ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പില്‍ വേടന്റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. ആള് കൂടാന്‍ വേണ്ടി വേടന്റെ പാട്ടുവെക്കാന്‍ തയാറാകുന്നവര്‍ ഒരുപക്ഷേ ആള് കൂടാന്‍ വേണ്ടീട്ട് കാബറെ ഡാന്‍സും നമ്മുടെ അമ്പലപ്പറമ്പില്‍ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടന്റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്. വേടന്‍ എന്ന കലാകാരന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാല്‍ അത് ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങള്‍ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കഴിയേണ്ടതാണ്....' -എന്നായിരുന്നു വേടനെതിരെ എന്‍.ആര്‍. മധുവിന്റെ പ്രസംഗം.
ഒരു ശ്മശാനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് ഇന്ന് കേരളത്തിലെ തെരുവുകളിലൂടെ വൈകുന്നേരം സഞ്ചരിച്ചാല്‍ ഉള്ളത്. അവിടെ നമ്മള്‍ ശവ വര്‍മയാണ് കഴിക്കുന്നത്. ചിലര്‍ അതിന് ഷവര്‍മ എന്ന് പറയുന്നുണ്ട്. കഴിക്കുന്നത് വര്‍മയാണ്, കഴിക്കുന്നത് ശവമാണ്. അതുകൊണ്ടാണ് അതിന് ശവ വര്‍മ എന്ന പേര്. കേരളത്തില്‍ ഷവര്‍മ കഴിച്ച് അനേകം പേര്‍ മരിച്ചു. അതില്‍ ഒരു മുഹമ്മദില്ല, അതിലൊരു ആയിശ ഇല്ല, അതിലൊരു തോമസ് ഇല്ല. പക്ഷേ അതില്‍ വര്‍മ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരുപക്ഷേ അത് ഷവര്‍മയായത്. ഈ ആക്രാന്തം മൂത്ത് പണ്ടാരമടങ്ങാന്‍ ഇത് പോയി തിന്ന് ചാകുന്നവന്റെ പേര് ഹിന്ദു എന്നാണ്- തന്റെ പ്രസംഗത്തില്‍ മധു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചു; യൂട്യൂബർ രോഹിത്തിനെതിരെ പരാതി
Kerala
• an hour ago
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 2 hours ago
കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് ബലപ്രയോഗം; ഫോണിൽ സംസാരിച്ചതിനെ തുടർന്ന് തർക്കം,വാഹനവും യുവാവിനെയും,കസ്റ്റഡിയിൽ എടുത്ത് പൊലീസ്
Kerala
• 2 hours ago
ഡൽഹിക്കെതിരെ ഉദിച്ചുയർന്ന് സ്‌കൈ; അടിച്ചെടുത്തത് ടി-20യിലെ ലോക റെക്കോർഡ്
Cricket
• 3 hours ago
അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു
International
• 3 hours ago
കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്
Kerala
• 3 hours ago
ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം
National
• 4 hours ago
യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 4 hours ago
പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ
Kerala
• 4 hours ago
ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്
qatar
• 5 hours ago
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം
Kerala
• 5 hours ago
രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ്
Cricket
• 5 hours ago
ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്ബിഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും
National
• 5 hours ago
ഹജ്ജ് 2025: ഏകദേശം 666,000 തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ
Saudi-arabia
• 5 hours ago
ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി
Cricket
• 7 hours ago
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ
uae
• 7 hours ago
'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ
International
• 7 hours ago
വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം
National
• 7 hours ago
24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
National
• 6 hours ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല: സഞ്ജു സാംസൺ
Cricket
• 6 hours ago
സഊദി അറേബ്യയിലെ അൽ ബഹ മേഖലയിൽ കാട്ടുതീ; കാരണം വ്യക്തമല്ല
Saudi-arabia
• 6 hours ago