HOME
DETAILS

പാകിസ്താനില്‍ സ്‌കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

  
May 21 2025 | 06:05 AM

four students died in a bomb blast in pakistan

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ സ്‌കൂള്‍ ബസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സ്‌കൂള്‍ ബസില്‍ ഉഗ്രസ്‌ഫോടനം നടന്നത്. സംഭവത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി അപലപിച്ചു. 

ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഖുസ്ദാര്‍ ജില്ലയിലാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണര്‍ യാസില്‍ ഇഖ്ബാല്‍ പറഞ്ഞു. 

നേരത്തെ മെയ് 19ന് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍ പ്രവിശ്യയിലെ ഖില്ല അബ്ദുള്ള നഗരത്തിലെ മാര്‍ക്കറ്റിന് സമീപം കാര്‍ ബോംബ് ആക്രമണം നടന്നിരുന്നു. അന്ന് നാലുപേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെയാണ് ദിവസങ്ങള്‍ക്ക് ശേഷം പുതിയ ആക്രമണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍

International
  •  3 days ago
No Image

ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി

Football
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  3 days ago
No Image

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം

International
  •  3 days ago
No Image

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

crime
  •  3 days ago
No Image

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

uae
  •  3 days ago
No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  3 days ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  3 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  3 days ago