HOME
DETAILS

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

  
Web Desk
May 21 2025 | 03:05 AM

Youth Abducted from Home in Koduvally Police Release Photos of Suspects

 

കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍  പ്രതികളെന്നു സംശയിക്കുന്നവരുടെ പേരും ചിത്രങ്ങളും പൊലിസ് പുറത്തുവിട്ടു. ഷബീര്‍, ജാഫര്‍, നിയാസ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. KL-10-BA-9794 എന്ന വെള്ള മാരുതി സ്വിഫ്റ്റ് കാറിനെ കുറിച്ച് KL-20-Q-8164 എന്ന സ്‌കൂട്ടറിനെ കുറിച്ചും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. 

അനൂസ് റോഷനെ ഏഴംഗ സംഘമാണ് കൊടുവള്ളയിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചുപേരുമാണ് എത്തിയിരുന്നത്. ആദ്യം ബൈക്കിലുള്ളവരാണ് വീട്ടില്‍ എത്തിയതെന്നാണ് കുടുംബം മൊഴി നല്‍കിയിരിക്കുന്നത്. ഇവരെ കൊടുവള്ളി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്തു വരുകയാണ് പൊലിസ്. തട്ടിക്കൊണ്ടുപോയ സംഘം ദിവസങ്ങള്‍ക്കു മുമ്പ് പ്രദേശത്ത് എത്തിയ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

 

notc.jpg

കഴിഞ്ഞ തിങ്കളാഴ്ച പരപാറയില്‍ അനൂസ് റോഷന്റെ വീടിന് അടുത്ത് എത്തിയ സംഘം പ്രദേശത്തെ ചായക്കടയില്‍ കയറുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഇയാള്‍ക്ക് തട്ടിക്കൊണ്ടു പോകലില്‍ പങ്കുണ്ടോ എന്ന സംശയത്തില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ആണ് തട്ടിക്കൊണ്ടു പോകലിനു പിന്നില്‍.

അജ്മല്‍ ഇതുവരെയും നാട്ടിലെത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് വീട്ടുകാര്‍ക്ക് ഭീഷണിയും തട്ടിക്കൊണ്ടു പോവലും. പൊലിസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി. രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളാണ്. ഒരാള്‍ കിഴക്കോത്തുകാരനും. കേസന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലിസ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷഹബാസ് വധക്കേസ് കുറ്റാരോപിതരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

Kerala
  •  4 hours ago
No Image

'ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകം ഒന്നിക്കണം' പിണറായി വിജയന്‍

Kerala
  •  4 hours ago
No Image

ഈദ് അൽ അദ്ഹ; അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് ഖത്തർ

qatar
  •  5 hours ago
No Image

'അഞ്ച് നേരം നിസ്‌ക്കരിക്കുന്നത് പരമത വിദ്വേഷമാണ്, ഫലസ്തീന്‍ പതാക പുതച്ചതു കൊണ്ടാണ് വേടന് സ്വീകാര്യത കിട്ടിയത്' വിദ്വേഷ പരാമര്‍ശവുമായി വീണ്ടും എന്‍.ആര്‍.മധു   

Kerala
  •  5 hours ago
No Image

ഇന്ത്യയിൽ ഐഫോൺ നിർമ്മാണം: ട്രംപിന്റെ എതിർപ്പിന് പിന്നിലെ കാരണം എന്ത് ? വിമർശനത്തിന് മറുപടിയുമായി കമ്പനി 

Tech
  •  5 hours ago
No Image

എക്‌സിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു; വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകി കുവൈത്ത്

Kuwait
  •  5 hours ago
No Image

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം; ഒരു ആശയത്തില്‍ വിശ്വസിക്കുന്നു എന്നത് കൊണ്ട് ഒരാളെ ജയിലിലടക്കാനാവില്ലെന്ന് സുപ്രിം കോടതി

Kerala
  •  5 hours ago
No Image

കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കില്‍ ബസിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു; രണ്ടു കുട്ടികളുടെ നില ഗുരുതരം

Kerala
  •  6 hours ago
No Image

ഈദ് അൽ അദ്ഹ; കുവൈത്തിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധി

Kuwait
  •  6 hours ago

No Image

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍  

National
  •  9 hours ago
No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  10 hours ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  10 hours ago