HOME
DETAILS

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

  
Web Desk
May 21 2025 | 04:05 AM

FIR filed against BJP IT cell chief journalist Arnab Goswami

ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്ററിന്റെ ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (ഐ.എന്‍.സി) ഓഫീസാണെന്ന് വ്യാജ വ്യാജ പ്രചാരണം നടത്തിയ വിവാദ ചാനലായ റിപബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരേ കേസ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 192 (കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കല്‍), 352 (സമാധാന ലംഘിക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂര്‍വ്വം അപമാനിക്കല്‍) എന്നിവ പ്രകാരമാണ് കേസ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്‍ മേധാവി ശ്രീകാന്ത് സ്വരൂപ് ബിഎന്‍ ബംഗളൂരു ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. 

അമിത് മാളവ്യയും അര്‍ണാബ് ഗോസ്വാമിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹീനവും ക്രിമിനല്‍ ലക്ഷ്യത്തോടെയും പ്രചാരണത്തിന് ആസൂത്രണം ചെയ്‌തെന്ന് പരാതിയില്‍ സ്വരൂപ് ചൂണ്ടിക്കാട്ടി. തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (ഐഎന്‍സി) ഓഫീസാണെന്ന വ്യാജ അവകാശവാദം പ്രതികള്‍ ദുരുദ്ദേശ്യപൂര്‍വ്വം പ്രചരിപ്പിച്ചു. ഇന്ത്യക്കാരെ വഞ്ചിക്കുക, ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക, ദേശീയ വികാരങ്ങള്‍ വൃണപ്പെടുത്തുക, പൊതുജനങ്ങള്‍ക്കിടയില്‍ അശാന്തി വളര്‍ത്തുക, ദേശീയ സുരക്ഷയും ജനാധിപത്യ സമഗ്രതയും തകര്‍ക്കുക എന്നീ വ്യക്തവും നിഷേധിക്കാനാവാത്തതുമായ ക്രിമിനല്‍ ഉദ്ദേശ്യത്തോടെയാണ് ഈ പ്രവൃത്തി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പരാതി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, സിബിഐ, മറ്റ് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവരോടും സ്വരൂപ് അഭ്യര്‍ത്ഥിച്ചു.

 

 

ഇന്ത്യ, പാക് പ്രശ്‌നത്തില്‍ പാകിസ്ഥാനൊപ്പം നിലകൊണ്ടതിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ്, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ഉണ്ടെന്ന് ബിജെപി ഐടി സെല്ലും റിപബ്ലിക് ടിവിയും തെറ്റായി പ്രചരിപ്പിച്ചത്. 'പ്രേക്ഷകരേ, കോണ്‍ഗ്രസിന് തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണുള്ളത്? എന്ന് ചോദിച്ചായിരുന്നു തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ തന്നെ ഫാക്ട് ചെക്ക് വെബ്‌സൈറ്റ് മേധാവി മുഹമ്മദ് സുബൈര്‍ ഈ തെറ്റായ അവകാശവാദം പെട്ടെന്ന് തന്നെ പൊളിച്ചെഴുതി.

വാര്‍ത്തയില്‍ പരാമര്‍ശിച്ച ഇസ്താംബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ഒരു കണ്‍വെന്‍ഷന്‍ സെന്ററാണെന്ന് സുബൈര്‍ വെളിപ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്ക് ടിവി മാപ്പപേക്ഷിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുകയയിരുന്നു. ഡിജിറ്റല്‍ ഡെസ്‌കിലെ ഒരു വീഡിയോ എഡിറ്റര്‍ തുര്‍ക്കിയിലെ കോണ്‍ഗ്രസ് ഓഫീസായി തെറ്റായി ചിത്രീകരിക്കുന്ന ഒരു ചിത്രം അബദ്ധവശാല്‍ ഉപയോഗിച്ചെന്നായിരുന്നു വിശദീകരണം. പിശകില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായും നിരുപാധികമായും ഖേദിക്കുന്നുവെന്നും റിപ്പബ്ലിക്ക് ടിവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. 

FIR filed against BJP IT cell chief, journalist Arnab Goswami. Case was registered based on the complaint from the Indian Youth Congress's legal cell head.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  14 hours ago
No Image

ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

National
  •  15 hours ago
No Image

യുഎഇയിലെ സ്‌കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'

uae
  •  15 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ

International
  •  15 hours ago
No Image

ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

National
  •  15 hours ago
No Image

ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

oman
  •  15 hours ago
No Image

പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്‌

uae
  •  16 hours ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)

organization
  •  16 hours ago
No Image

ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ 

International
  •  16 hours ago
No Image

അവർ എന്നെ നരകത്തിലേക്ക് അയച്ചു; സ്കൂളിൽ ചേർത്തത് ചോദ്യം ചെയ്ത് 14-കാരൻ കോടതിയിൽ; അനുകൂല വിധി

International
  •  16 hours ago