HOME
DETAILS

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  
Web Desk
May 21 2025 | 05:05 AM

Dalit Woman Harassed in Thiruvananthapuram Police Station ASI Suspended

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലിസ് സ്റ്റേഷനില്‍ ദളിത് യുവതി അപമാനിക്കപ്പെട്ട സംഭവത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. സംഭവ ദിവസം സ്റ്റേഷനിലെ ജി.ഡി ചുമതലയുണ്ടായിരുന്ന എ.എസ്.ഐ പ്രസന്നനെതിരെയാണ് നടപടി. ഇയാളെ സസ്പെന്‍ഡ് ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ബിന്ദുവിനോട് ശുചിമുറിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ പറഞ്ഞത് പ്രസന്നനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. 

ദലിത് യുവതിക്ക് അപമാനമേല്‍ക്കേണ്ടി വന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം സിറ്റി പൊലിസ് മേധാവിയോട് നിര്‍ദേശിച്ചതായി വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ കുടുംബത്തെക്കൂടി അപമാനിക്കുന്ന അന്തരീക്ഷമുണ്ടായി. എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മാതാപിതാക്കള്‍ തമ്മിലുള്ള പക കുട്ടികളോട് തീര്‍ക്കുന്ന പ്രവണതയെക്കുറിച്ച് ഗൗരവമായ പഠനം വേണമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു.

ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍നിന്ന് സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബിന്ദുവിനെ പൊലിസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്. പേരൂര്‍ക്കട പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ ബിന്ദുവിനോട് ക്രൂരമായി പെരുമാറി. ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിട്ടു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  10 hours ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  10 hours ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  10 hours ago
No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  11 hours ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  11 hours ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  11 hours ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  12 hours ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  12 hours ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  13 hours ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  13 hours ago