HOME
DETAILS

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

  
Web Desk
May 21 2025 | 02:05 AM

International Booker Prize Banu Mushtaqs Heart Lamp Wins for Kannada Literature

 

ലണ്ടൻ: പ്രശസ്ത കന്നഡ എഴുത്തുകാരിയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ ബാനു മുഷ്താഖിന്റെ ചെറുകഥാ സമാഹാരം 'ഹാർട്ട് ലാംപ്' 2025-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടി.  50,000 പൗണ്ട് വിലമതിക്കുന്ന ഈ അഭിമാനകരമായ പുരസ്കാരം നേടുന്ന ആദ്യ കന്നഡ കൃതിയാണ് ഹാർട്ട് ലാമ്പ്. ലണ്ടനിലെ ടേറ്റ് മോഡേൺ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ ബാനു മുഷ്താഖ്, തന്റെ വിവർത്തക ദീപ ബസ്തിക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇം​ഗ്ലീഷിലേക്കു വിവർത്തനം നടത്തിയത്. മറ്റു ഭാഷകളിൽ നിന്ന് ഇം​ഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണ് ബുക്കർ ഇന്റർ ഇന്റർനാഷണൽ സമ്മാനം (55 ലക്ഷം രൂപ) രചയിതാവിനും വിവർത്തനം ചെയ്ത ദീപ ബസ്തിക്കും തുക പങ്കിട്ടു നൽകും. 

ഈ വിജയം വൈവിധ്യത്തിന്റെ ആഘോഷമാണ്," പുരസ്കാരം സ്വീകരിച്ചുകൊണ്ട് ബാനു മുഷ്താഖ് പറഞ്ഞു. മടിക്കേരി ആസ്ഥാനമായുള്ള വിവർത്തകയാണ് ദീപ ബസ്തി. കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത 'ഹാർട്ട് ലാംപ്', ആഗോളതലത്തിൽ ആറ് കൃതികളുടെ ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയിരുന്നു. "രസകരവും ഉജ്ജ്വലവും വികാരഭരിതവുമായ" ശൈലിയിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘർഷങ്ങളെ ചിത്രീകരിക്കുന്ന ഈ കൃതി വിധികർത്താക്കളെ ആകർഷിച്ചു.

1990 മുതൽ 2023 വരെ മുഷ്താഖ് എഴുതിയ 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന 'ഹാർട്ട് ലാംപ്', ദക്ഷിണേന്ത്യയിലെ മുസ് ലിം സ്ത്രീകളുടെ ജീവിത പോരാട്ടങ്ങളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. സ്ത്രീകളുടെ അനുഭവങ്ങൾ, പ്രത്യുൽപാദന അവകാശങ്ങൾ, വിശ്വാസം, ജാതി, അധികാര ഘടനകൾ, അടിച്ചമർത്തൽ തുടങ്ങിയ വിഷയങ്ങൾ ഈ കഥകൾ സമർത്ഥമായി പര്യവേഷണം ചെയ്യുന്നു.

2025-ലെ ജഡ്ജിംഗ് പാനലിന്റെ അധ്യക്ഷനായ എഴുത്തുകാരൻ മാക്സ് പോർട്ടർ, ഹാർട്ട് ലാംപ് ചെറുകഥാ സമാഹാരങ്ങൾക്ക് ലഭിക്കുന്ന ആദ്യ ബുക്കർ പുരസ്കാരമാണെന്ന് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് വായനക്കാർക്ക് ഈ കൃതി ഒരു പുതിയ അനുഭവമാണ്. ഭാഷയെ സങ്കീർണ്ണമാക്കുന്ന, പുതിയ ടെക്സ്ചറുകൾ സൃഷ്ടിക്കുന്ന വിവർത്തനമാണ് ഇത്.  2022-ൽ ഗീതാഞ്ജലി ശ്രീയുടെ 'ടോംബ് ഓഫ് സാൻഡ്' എന്ന ഹിന്ദി കൃതിക്ക് ശേഷം, ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ബുക്കർ പുരസ്കാരമാണ് മുഷ്താഖിന്റെ ഈ നേട്ടം. കർണാടകയിലെ ഒരു മുസ് ലിം പ്രദേശത്ത് വളർന്ന മുഷ്താഖ്, കന്നഡ ഭാഷയിൽ പ്രാവീണ്യം നേടി, സാഹിത്യത്തിലൂടെ സാമൂഹിക-സാമ്പത്തിക അനീതികൾക്കെതിരെ ശബ്ദമുയർത്തി.

കർണാടക സാഹിത്യ അക്കാദമി അവാർഡ്, ദാന ചിന്താമണി അത്തിമാബ്ബെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ മുഷ്താഖിന്റെ എഴുത്തിന് ലഭിച്ചിട്ടുണ്ട്. 1990-2012 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച അവരുടെ അഞ്ച് ചെറുകഥാ സമാഹാരങ്ങളുടെ വിവർത്തനമായ 'ഹസീന ആൻഡ് അദർ സ്റ്റോറീസ്' 2024-ലെ പെൻ ട്രാൻസ്ലേഷൻ പുരസ്കാരവും നേടിയിരുന്നു. മുസ് ലിം സ്ത്രീകളുടെ ജീവിത വെല്ലുവിളികളെ യാഥാസ്ഥിതിക ചട്ടക്കൂടുകൾക്കപ്പുറം ചിത്രീകരിക്കുന്ന മുഷ്താഖിന്റെ കഥകൾ, സാഹിത്യലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. "സമൂഹം മാറിയിട്ടുണ്ടെങ്കിലും, സ്ത്രീകളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങൾ തുടരുന്നു," ദി വീക്ക് മാസികയോട് ബാനു മുഷ്താഖ് പറഞ്ഞു.

മുഷ്താഖിന്റെ ഈ നേട്ടം, ഇന്ത്യൻ സാഹിത്യത്തിന്റെ വൈവിധ്യവും ശക്തിയും ആഗോളതലത്തിൽ എടുത്തുകാട്ടുന്നതിനോടൊപ്പം, കന്നഡ സാഹിത്യത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. അഭിഭാഷകയായ ബാനു മുഷ്താഖ് ലങ്കേഷ് പത്രികയിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദീൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  4 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  4 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  4 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago