HOME
DETAILS

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

  
Web Desk
May 21 2025 | 02:05 AM

latest weather updates in kerala orange alert in two districts

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നിര്‍ദേശമനുസരിച്ച് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകൡലെ ഓറഞ്ച് അലര്‍ട്ടിന് പുറമെ, വയനാട്, കോഴിക്കോട് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവര്‍ഷത്തിന് മുന്നോടിയായി മഴയും, കാറ്റും സജീവമാവുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 

ന്യൂനമര്‍ദ്ദം തീരം തൊടുന്നു

തെക്കന്‍ കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഈ ആഴ്ച്ച കേരള തീരം തൊടും. മധ്യ കിഴക്കന്‍ അറബിക്കടലില്‍  കര്‍ണാടക തീരത്തിന്  മുകളിലായി  മെയ് 21  ഓടെ  ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ്  22  ഓടെ  ന്യുനമര്‍ദ്ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കണ്ടെത്തല്‍. ഇതോടെ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം (പുതുക്കിയത്)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 24/05/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 

21/05/2025 & 22/05/2025: തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, കൊങ്കൺ തീരം, ഗോവൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

latest weather updates in kerala orange alert in two districts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ അദ്ഹ; കുവൈത്തിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ അവധി

Kuwait
  •  an hour ago
No Image

1.5 കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവൻ ഉൾപ്പെടെ 27 പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

National
  •  an hour ago
No Image

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്ന കേസ്: പ്രൊഫ.അലിഖാന് ഇടക്കാല ജാമ്യം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം

National
  •  3 hours ago
No Image

മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു; നിയമനടപടിക്കൊരുങ്ങി ബിഎംആര്‍സിഎല്‍

National
  •  3 hours ago
No Image

തളിപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍; കനത്ത മഴയില്‍ മണ്ണും ചളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയിറങ്ങി

Kerala
  •  3 hours ago
No Image

സ്വത്ത് വെളിപ്പെടുത്തിയില്ലെങ്കില്‍ ജോലി പോകും, പുറമെ കനത്ത പിഴയും; മുന്നറിയിപ്പുമായി കുവൈത്തിലെ നസഹ

Kuwait
  •  3 hours ago
No Image

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു: ചെന്നൈയിൽ സീസണൽ പനി കോവിഡായി മാറുന്നു; ജാഗ്രതയിൽ നഗരങ്ങൾ

National
  •  4 hours ago
No Image

ഒമാനില്‍ നാലുമാസത്തിനിടെ 1,204 തീപിടുത്ത അപകടങ്ങള്‍; സിഡിഎഎയുടെ ജാഗ്രതാ നിര്‍ദേശം വായിക്കാതെ പോകരുത്

oman
  •  4 hours ago
No Image

പാകിസ്താനില്‍ സ്‌കൂള്‍ ബസില്‍ ബോംബാക്രമണം; നാലുകുട്ടികള്‍ക്ക് ദാരുണാന്ത്യം

International
  •  4 hours ago
No Image

ഒരു രാഷ്ട്രം, ഒറ്റ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 5,300 കോടി ചെലവ്, പിന്നീട് ചെലവ് കുറയ്ക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  4 hours ago