HOME
DETAILS

ജ്യോതി മല്‍ഹോത്രയുടെ ചാറ്റുകള്‍ പുറത്ത്, ഇന്ത്യയിലെ ബ്ലാക്ക് ഔട്ടിനെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്‌ഐക്ക് കൈമാറി; പാക് പൗരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു

  
May 22 2025 | 01:05 AM

Pakistani spy Jyoti Malhotra passed information about blackout in India to ISI

ന്യൂഡല്‍ഹി: ചാരക്കേസില്‍ അറസ്റ്റിലായ ഹരിയാനയില്‍നിന്നുള്ള ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ വാട്ടസ്ആപ്പ് ചാറ്റുകള്‍ പുറത്ത്. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പായി ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജ്യോതി പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തിനല്‍കിയതായി എന്‍.ഐ.എ കണ്ടെത്തി. ഇന്ത്യയിലെ ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തുനിന്ന് പുറത്താക്കിയ ഡല്‍ഹിയിലെ പാക് മുന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായി നടത്തിയ ചാറ്റിങ്ങിലാണ് ഇക്കാര്യങ്ങള്‍ ജ്യോതി പങ്കുവച്ചത്. സിന്ദൂര്‍ ഓപ്പറേഷനെയും ആ സമയത്തെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും ഡാനിഷുമായി ജ്യോതി ചാറ്റ് ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. 

പാക് ചാരസംഘടനയായ ഐ.എസ്.ഐ ഏജന്റ് അലി ഹസനുമായി ജ്യോതി നടത്തിയ സംഭാഷണങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ജ്യോതി പാകിസ്താനെ പ്രശംസിക്കുകയും പാക് പൗരനുമായി വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി എന്‍.ഐ.എക്ക് ലഭിച്ച സംഭാഷണങ്ങളില്‍ ഒന്നില്‍ പറയുന്നു. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയിലാണ് ഇവരുടെ സംഭാഷണങ്ങളത്രയും.

ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ അറസ്റ്റിലായതിനാല്‍ പദ്ധതി നടന്നില്ല. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ പൊലിസ് ഇവരില്‍നിന്ന് കണ്ടെടുത്തു.

പലതവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സന്ദര്‍ശനത്തിനിടെ പാകിസ്ഥാനിലെ താമസവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത് ഡാനിഷായിരുന്നു. ഡാനിഷാണ് ഐ.എസ്.ഐ ഏജന്റായ അലി ഹസനെ ജ്യോതിക്ക് പരിചയപ്പെടുത്തി കൊടുത്തത്. കൂടാതെ ഐ.എസ്.ഐയുമായി ബന്ധമുള്ള ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരുമായും ജ്യോതിയെ അലി ഹസന്‍ പരിചയപ്പെടുത്തി. 2023ലെ സന്ദര്‍ശനത്തില്‍ 10 ദിവസമാണ് അവര്‍ പാകിസ്ഥാനില്‍ തങ്ങിയത്.

നിലവില്‍ ഡല്‍ഹി പൊലിസിന്റെ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര. 

WhatsApp chats of Jyoti Malhotra, a travel vlogger from Haryana who was arrested in a case, have been leaked. The NIA has found that Jyoti leaked information about the blackout imposed in India just before Operation Sindoor against Pakistan to Pakistani agents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  20 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  21 hours ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  21 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  21 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  21 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  21 hours ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  21 hours ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  21 hours ago
No Image

സാമ്പത്തിക തർക്കത്തിൽ അറസ്റ്റിലായ റാപ്പർ ഡബ്സിക്കും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  a day ago
No Image

അബൂദബിയിലെ വീടുകളില്‍ ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കി

latest
  •  a day ago