HOME
DETAILS

അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്‌കോ

  
May 23 2025 | 16:05 PM

UNESCO Honours Sharjah Ruler for Completing Historic Arabic Language Dictionary

പാരീസ്: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ആദരിച്ച് യുനെസ്‌കോ. അറബി ഭാഷയുടെ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയതി്‌നാണ് യുനെസ്‌കോ സുല്‍ത്താന്‍ അല്‍ ഖാസിമിയെ ആദരിച്ചത്. പാരീസിലെ യുനെസ്‌കോയുടെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ആദരം. ചടങ്ങില്‍, ഷാര്‍ജ ഭരണാധികാരിയുടെ പത്‌നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് (SCFA) ചെയര്‍പേഴ്സണുമായ ഷെയ്ഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ബുക്ക് അതോറിറ്റി (SBA) ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും പങ്കെടുത്തു

യുനെസ്‌കോ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ, ഫ്രാന്‍സിലെ യുഎഇ അംബാസഡര്‍ ഫഹദ് സയീദ് അല്‍ റഖ്ബാനി, ഷാര്‍ജ സാംസ്‌കാരിക വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, അല്‍ ഖാസിമിയ സര്‍വകലാശാല പ്രസിഡന്റ് ജമാല്‍ അല്‍-തുറൈഫി, ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, യുനെസ്‌കോയിലെ സ്ഥിരം യുഎഇ പ്രതിനിധി അലി അല്‍-ഹാജ് അല്‍ അലി, ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹസ്സന്‍ ഖലഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

എല്ലാ ഭാഷകള്‍ക്കും നിലനില്‍ക്കാനും പരിണമിക്കാനും തുല്യ അവകാശമുണ്ടെന്ന് ഷാര്‍ജ ഭരണാധികാരി പറഞ്ഞു. അറബി ഭാഷയുടെ ചരിത്ര നിഘണ്ടുവിന് അംഗീകാരം നല്‍കിയതിനും ഷാര്‍ജയും സംഘടനയും തമ്മിലുള്ള സഹകരണ സാംസ്‌കാരിക സംരംഭങ്ങള്‍ക്കും അദ്ദേഹം യുനെസ്‌കോയ്ക്ക് നന്ദി അറിയിച്ചു.

ഷാര്‍ജ പ്രതിനിധി സംഘത്തിന്റെ പാരീസ് സന്ദര്‍ശനത്തില്‍ യുനെസ്‌കോ അധികൃതര്‍ സന്തോഷം പ്രകടിപ്പിച്ചു. ഷാര്‍ജയെ സംസ്‌കാരത്തിന്റെയും അറിവിന്റെയും കാര്യത്തില്‍ മുന്‍നിരയില്‍ എത്തിച്ച ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണത്തെ യുനെസ്‌കോ തലവന്‍ അസോലെ പ്രശംസിച്ചു.

ഷാര്‍ജ ഭരണാധികാരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അറബി ഭാഷയുടെ ചരിത്ര നിഘണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയതിന് അസോലെ നന്ദി അറിയിച്ചു. അറബ് ലോകത്തെ 20 ഭാഷാ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി ഗവേഷകരും എഡിറ്റര്‍മാരും ചേര്‍ന്ന് നിര്‍മ്മിച്ച നിഘണ്ടു ഏറ്റവും വലിയ ചരിത്ര നിഘണ്ടുവായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടിയിട്ടുണ്ട്.

UNESCO recognizes the Ruler of Sharjah for his pivotal role in completing the Arabic Language Historical Dictionary, a milestone in linguistic preservation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി 

Cricket
  •  8 hours ago
No Image

2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു

National
  •  9 hours ago
No Image

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 hours ago
No Image

സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം

uae
  •  9 hours ago
No Image

ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത

International
  •  9 hours ago
No Image

യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ

uae
  •  9 hours ago
No Image

കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

Kerala
  •  10 hours ago
No Image

പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്

Kerala
  •  10 hours ago
No Image

സമൂഹ മാധ്യമം വഴി വ്യവാസായിയെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് പതിനാറു ലക്ഷം പിഴ ചുമത്തി അല്‍ഐന്‍ കോടതി

uae
  •  10 hours ago
No Image

നിങ്ങളെ പോലൊരു താരത്തിനൊപ്പം കളിക്കാൻ സാധിച്ചത് വലിയ ബഹുമതി: റൊണാൾഡോ

Football
  •  10 hours ago