HOME
DETAILS

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

  
May 23 2025 | 03:05 AM

Saudi Arabia Introduces eSIM Activation for International Hajj Pilgrims via Telecom Apps

ദുബൈ: സഊദി അറേബ്യയിലെത്തുന്ന അന്താരാഷ്ട്ര തീർഥാടകർക്ക് ഇപ്പോൾ മൊബൈൽ സേവന ദാതാക്കളുടെ ആപ്പുകൾ വഴി ഇ-സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. സന്ദർശകർക്ക് ഇനി സിം കാർഡിനായി സ്റ്റോർ സന്ദർശിക്കുകയോ താമസ സൗകര്യം ലഭിക്കാൻ കാത്തിരിക്കുക്കയോ വേണ്ട.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ലൈസൻസുള്ള ടെലികോം ഓപ്പറേറ്റർമാരുടെയും സഹകരണത്തോടെ കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ (സിഎസ്ടി) ആണ് ഈ പുതിയ സേവനം അവതരിപ്പിച്ചത്. 

സർക്കാരിന്റെ അബ്ഷർ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കി തീർത്ഥാടകർക്ക് ഇ-സിമ്മുകൾക്ക് അഭ്യർത്ഥിക്കാനും സിം കാർഡ് ആക്ടിവ് ചെയ്യാനും സാധിക്കും. 

അടുത്ത മാസം ആദ്യം നടക്കാനിരിക്കുന്ന വാർഷിക ഹജ്ജ് തീർത്ഥാടന ചടങ്ങുകൾക്കായി ഇതുവരെ ഏകദേശം 666,000 വിദേശ തീർത്ഥാടകർ സഊദി അറേബ്യയിൽ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വിദേശത്ത് നിന്ന് എത്തിയ തീർത്ഥാടകരുടെ എണ്ണം 665,722 ആണെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

വിശ്വാസികളെ സ്വാഗതം ചെയ്യുന്ന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും, രാജ്യത്തെ എല്ലാ ഏജൻസികളുടെയും സഹകരണവും ഏകോപനവും ഉറപ്പാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏകദേശം 1.8 ദശലക്ഷം പേരാണ് ഹജ്ജ് നിർവഹിച്ചത്.

Saudi Arabia has launched a new eSIM activation service for international Hajj pilgrims, allowing them to activate digital SIM cards remotely through telecom provider apps. This initiative by the Communications, Space and Technology Commission (CST) enables instant connectivity upon arrival without physical SIM cards. Over 666,000 pilgrims have already arrived for Hajj 2024, with numbers expected to rise. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് 

Kerala
  •  20 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  20 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  a day ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  a day ago
No Image

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

International
  •  a day ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  a day ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  a day ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  a day ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  a day ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  a day ago