HOME
DETAILS

ദുബൈ ഗോള്‍ഡ് സൂഖില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ 9ാമത്തെ ഷോറൂം തുറന്നു

  
May 23 2025 | 03:05 AM

Malabar Gold  Diamonds opens 9th showroom at Dubai Gold Souk

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ദുബൈ ഗോള്‍ഡ് സൂഖിലെ ഒമ്പതാമത്തെ ഷോറൂം സീനിയര്‍ ഡയരക്ടര്‍ സി. മായന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍ നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനുഫാക്ചറിങ് ഹെഡ് എ.കെ ഫൈസല്‍, മറ്റ് സീനിയര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപയോക്താക്കള്‍, അഭ്യുദയ കാംക്ഷികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ടൂറിസ്റ്റുകളുടെയും പ്രവാസി ഉപയോക്താക്കളുടെയും വിധ്യമാര്‍ന്ന ഡിസൈന്‍ അഭിരുചികള്‍ പരിഗണിച്ച് ഡെയ്‌ലിയര്‍, ഓഫിസ് വെയര്‍, ബ്രൈഡല്‍ ശേഖരങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ സവിശേഷ ആഭരണ ഡിസൈനുകളുടെ വിപുല നിരയാണ് ഷോറൂമില്‍ ഒരുക്കിയത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 'മൈന്‍' ആഭരണശേഖത്തിന്റെ പ്രത്യേക ഏരിയക്ക് പുറമേ, മറ്റ് എക്‌സ്‌ക്ലൂസിവ് ബ്രാന്‍ഡുകളായ ഇറ- ണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, വിരാസ് - റോയല്‍ പോള്‍ക്കി ജ്വല്ലറി, എനിക്‌സ്ഹാന്റ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി, പ്രഷ്യ - ജെം ജ്വല്ലറി, ഡിവൈന്‍ഇന്ത്യന്‍ ഹെരിറ്റേജ് ജ്വല്ലറി, സ്റ്റാര്‍ലെറ്റ്കിഡ്‌സ് ജ്വല്ലറി എന്നിവയുടെ അതുല്യ ശേഖരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നും മേഖലയിലെ സ്വര്‍ണ വ്യാപാരത്തിന്റെ ഹബ്ബുമായ ദുബൈ ഗോള്‍ഡ് സൂഖില്‍ ഒന്‍പതാമത്തെ ഷോറൂം തുറക്കാനായതില്‍ ഏറെ സന്തോഷമുണ്ടന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. അനന്ത സാധ്യതകളുള്ള ഈ വിപണിയില്‍ 9 ഷോറൂമുകളുമായി ശക്തമായ സാന്നിധ്യമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഊട്ടിയുറപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ആഭരണ പ്രേമികള്‍ക്ക് ഒരു മില്ല്യണ്‍ ജ്വല്ലറി ഡിസൈനുകളുടെ വിശാല ശേഖരമാണ് മലബാര്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നത്. 18, 21, 22 കാരറ്റ് വജ്രാഭരണങ്ങള്‍, അമൂല്യരത്‌നാഭരണങ്ങള്‍ എന്നിവയിലെ ശേഖരങ്ങള്‍ക്ക് പുറമേ, ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള സൗകര്യം, ആഡംബര ഉപയോക്തൃ ലോഞ്ചുകള്‍, വാലെ പാര്‍ക്കിങ്ങ് സൗകര്യം എന്നിവയും ഷോറൂമിലെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Malabar Gold & Diamonds opens 9th showroom at Dubai Gold Souk



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

Kerala
  •  42 minutes ago
No Image

കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു

Kerala
  •  an hour ago
No Image

അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ 

Kerala
  •  an hour ago
No Image

'യുദ്ധക്കളത്തിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍

International
  •  an hour ago
No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  2 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  2 hours ago
No Image

വോട്ട് ചെയ്യുമ്പോൾ എന്തിനാ ഫോൺ? പോളിങ് സ്‌റ്റേഷനിൽ മൊബൈൽ ഫോണിന് വിലക്ക്

National
  •  2 hours ago
No Image

വേടനെ വേട്ടയാടല്‍ ജാതിമതില്‍ പൊളിച്ചിട്ട് പോരെ... പാലക്കാട് നഗരസഭാ ശ്മശാനത്തിലെ ജാതിമതില്‍ വിവാദത്തില്‍

Kerala
  •  2 hours ago
No Image

മഴക്കെടുതിയില്‍ മൂന്ന് മരണം; സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം

Kerala
  •  2 hours ago