HOME
DETAILS

'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

  
Web Desk
May 23 2025 | 08:05 AM

BJP Files NIA Complaint Over Vedan Song Lyrics Allegedly Insulting PM Narendra Modi

കോഴിക്കോട്: വേടനെ വിടാതെ വലതുപക്ഷം. വേടന്റെ പാട്ടിലെ വരികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന് കാണിച്ച് എന്‍.ഐ.എ പരാതി നല്‍കിയിട്ടുണ്ട് പാര്‍ട്ടി. പാലക്കാട് ബി.ജെ.പി നഗരസഭ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്ന് വിശേഷിപ്പിച്ചെന്നും ഇത് തിരുത്തണമെന്നും ബി.ജെ.പി കൗണ്‍സിലര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. 

'നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കപടദേശീയവാദിയെന്നാണ് റാപ്പര്‍ വേടന്‍ തന്റെ മ്യൂസിക് നൈറ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ ഒരു ആരോപണമാണ്. ഊരുചുറ്റി, വാളെടുത്തവന്‍ എന്നിങ്ങനെ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറഞ്ഞാണ് വേടന്‍ ഗാനം ആലപിച്ചിരിക്കുന്നത്' മിനി കൃഷ്ണകുമാര്‍ പറഞ്ഞു. 

'കലാകാരന്‍ എന്ന് പറഞ്ഞാല്‍ ഒരു സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സറാണ്. അങ്ങനെയുള്ള ഒരു സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഇക്കാര്യങ്ങള്‍ പറയുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് തിരുത്തുക തന്നെ ചെയ്യണം. ഇത്തരം മോശമായ സന്ദേശങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്ന് വിടുന്നത് തെറ്റായ കാര്യമാണ്,' മിനി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. 

വേടന്റെ അഞ്ച് വര്‍ഷം മുമ്പുള്ള പരിപാടിയെക്കുറിച്ചാണ് ഇപ്പോള്‍ ബി.ജെ.പി നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സി.എ.എ-എന്‍.ആര്‍.സി പ്രക്ഷോഭ സമയത്തായിരുന്നു വേടന്‍ ഈ പാട്ട് ആലപിച്ചത്.

'കപടദേശവാദി നാട്ടില്‍ മത ജാതി വ്യാധി
തലവനില്ല ആധി
നാട് ചുറ്റിടാന്‍ നിന്റെ നികുതി
വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി
വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി' ഇതായിരുന്നു വേടന്റെ പാട്ടിന്റെ വരികള്‍.

ഊരാളി ബാന്‍ഡിന്റെ ഒരു പ്രോഗ്രാമിനിടെയാണ് വേടന്‍ ഈ പാട്ട് ആലപിച്ചത്. കഴിഞ്ഞ ദിവസം ജനം ടി.വി ഈ പരിപാടിക്കെതിരെ വാര്‍ത്ത നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ച് പാട്ട് പാടിയിട്ടും ഈ സംഭവത്തില്‍ കേസെടുക്കാന്‍ പൊലിസ് തയ്യാറാകുന്നില്ല എന്നായിരുന്നു ജനം ടി.വിയുടെ റിപ്പോര്‍ട്ട്. കൂടാതെ രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിച്ചിട്ടും ഈ പാട്ട് യൂട്യൂബില്‍ നിന്ന് റിമൂവ് ചെയ്യുന്നതിനുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നും ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തു. വേടനെ വിമര്‍ശിച്ച കേസരി പത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ പൊലിസ് കേസെടുത്തിട്ടും പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ വേടനെതിരെ കേസ് എടുത്തിട്ടില്ല എന്നും ജനം ടിവി റിപ്പോര്‍ട്ടില്‍ ആരോപിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  2 days ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം 

National
  •  2 days ago
No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  2 days ago
No Image

വിമാനപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: യുഎഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ.

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാനപടകം; മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടു

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പതിച്ചത് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ കുത്തനെ ഉയരുന്നു, ഇതുവരെ 140 പേർ മരിച്ചെന്ന് സ്ഥിരീകരണം

National
  •  2 days ago