HOME
DETAILS

കേസൊതുക്കാന്‍ കൈക്കൂലി; പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

  
May 24 2025 | 00:05 AM

ED Assistant Director Faces Bribery Charges Moves High Court for Bail

കൊച്ചി: കേസൊതുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കോഴവാങ്ങിയെന്ന കേസില്‍ ഒന്നാംപ്രതിയായ ഇ.ഡി അഡി. ഡയരക്ടര്‍ മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയിലെത്തിയതിനിടെ ഇടനിലക്കാർ വിജിലൻസ് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായി.

അറസ്റ്റിലായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍, ഏജന്റുമാര്‍ എന്നറിയപ്പെടുന്ന വില്‍സണ്‍, മുകേഷ് എന്നിവരാണ് കൊച്ചി വിജിലന്‍സ് ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹാജരായത്.
ചോദ്യംചെയ്യലിനായി അടുത്ത അഞ്ചുദിവസം വിജിലന്‍സ് ഓഫിസില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

കേസില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച വസ്തുക്കളുടെ ഫലം ലഭിച്ചിട്ടില്ല. വൈകാതെ ഇത് ലഭിക്കുമെന്നാണ് വിവരം. ഇ.ഡി അഡിഷനല്‍ ഡയരക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. ശേഖറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇ.ഡിയോട് വിജിലന്‍സ് ഫയല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇ.ഡി ഉദ്യോഗസ്ഥര്‍ ഫയല്‍ കൈമാറിയിട്ടില്ല. ഇന്നോ നാളെയോ ഫയല്‍ കിട്ടിയേക്കുമെന്നാണ് വിവരം. എല്ലാ സത്യങ്ങളും വൈകാതെ പുറത്തുവരുമെന്ന് വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി എസ്. ശശിധരന്‍ പ്രതികരിച്ചു. പരാതിയുമായി ബന്ധപ്പെട്ട ഫയല്‍ നല്‍കാന്‍ ഇ.ഡിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കേസിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Kerala
  •  7 hours ago
No Image

അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍

Kerala
  •  7 hours ago
No Image

'കൊല്ലുന്നത് ഹരമാണ് അവര്‍ക്ക്' ഗസ്സന്‍ ജനത പറയുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 76 ലേറെ മനുഷ്യരെ, പട്ടിണിയിലും മരണം, എങ്ങുമെത്താതെ സഹായവിതരണം 

International
  •  7 hours ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ ആരംഭിച്ച് മക്ക, മദീന ഹറം കാര്യാലയ വിഭാഗം

Saudi-arabia
  •  7 hours ago
No Image

ചുട്ടുപൊള്ളി യുഎഇ, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് 50 സെല്‍ഷ്യസ്, ദുബൈയിലെ പള്ളികള്‍ക്ക് സമീപവും പൊതുഇടങ്ങളിലും തണലൊരുക്കുന്നു | UAE record temperatures 

uae
  •  8 hours ago
No Image

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി

National
  •  9 hours ago
No Image

പൂജ ഖേദകര്‍ വിവാദം; പരീക്ഷാരീതി അടിമുടി മാറ്റാനൊരുങ്ങി യുപിഎസ്എസി

National
  •  9 hours ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഇ.ഡി; ഡി.കെ ശിവകുമാറിനെതിരെയും രേവന്ത് റെഡ്ഡിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും

National
  •  9 hours ago
No Image

വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ഹാര്‍വഡ് സര്‍വകലാശാലക്കെതിരായ നീക്കം തടഞ്ഞ് ഫെഡറല്‍ കോടതി

International
  •  10 hours ago
No Image

ഡിസിസി പുനഃസംഘടനക്കൊരുങ്ങി കെ.പി.സി.സി; പ്രവര്‍ത്തനം മോശമായ അദ്ധ്യക്ഷന്മാരെ മാറ്റിയേക്കും

Kerala
  •  10 hours ago