HOME
DETAILS

'ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത് പാപം, അവിടുത്തേത് ഹൃദയം തകര്‍ക്കുന്ന സാഹചര്യം' ഗസ്സക്കായി 40 ദിവസത്തെ ഉപവാസ സമരവുമായി യു.എസിലെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകള്‍ 

  
Web Desk
May 24 2025 | 07:05 AM

Christian Activists in New York Launch 40-Day Fast Protesting Gaza Genocide and US Arms Support to Israel

ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്‌റാഈല്‍ ദിവസങ്ങളായി തുടരുന്ന വംശഹത്യാ കൂട്ടക്കുരുതിയിലും ഉപരോധത്തിലും ശക്തമായ പ്രതിഷേധവുമായി 
അമേരിക്കയിലെ ക്രിസ്ത്യന്‍ ആക്റ്റീവിസ്റ്റുകള്‍. ന്യൂയോര്‍ക്ക് നഗരത്തിലെ യു.എന്‍ ആസ്ഥാനത്തിന് പുറത്ത് ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  40 ദിവസത്തെ ഉപവാസ സമരം ആരംഭിച്ചിരിക്കുകയാണ് ഇവര്‍. ഗസ്സക്ക് മാനുഷിക സഹായം നല്‍കണമെന്നും ഇസ്രായേലിലേക്കുള്ള യുഎസ് ആയുധ കൈമാറ്റം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

യുദ്ധവിരുദ്ധ സംഘടനയായ വെറ്ററന്‍സ് ഫോര്‍ പീസും ക്രിസ്ത്യന്‍ ആക്റ്റിവിസ്റ്റുകളും ചേര്‍ന്നാണ് ഉപവാസം ആരംഭിച്ചിരിക്കുന്നത്. പാക്സ് ക്രിസ്റ്റി, ഫ്രണ്ട്സ് ഓഫ് സബീല്‍ നോര്‍ത്ത് അമേരിക്ക (ഫോസ്ന), മെനോനൈറ്റ് ഫലസ്തീന്‍ ഇസ്‌റാഈല്‍ നെറ്റ് വര്‍ക്ക്, പ്രെസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ ഫലസ്തീന്‍ ജസ്റ്റിസ് നെറ്റ് വര്‍ക്ക് തുടങ്ങിയ സംഘടനകളും ഉപവാസത്തില്‍ പങ്കുചേരുന്നുണ്ട്. രാജ്യമെങ്ങും 249 പേര്‍ ഉപവാസമനുഷ്ഠിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

സഹായമെത്തിച്ചില്ലെങ്കില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗം തലവന്‍ ടോം ഫ്‌ളെച്ചര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ചയായി കടുത്ത പ്രതിസന്ധി നേരിടുകയാണ് ഗസ്സ. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ ബാധിച്ചിട്ടുണ്ട്.

പരിമിതമായ സഹായട്രക്കുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് ഇനിയും സംവിധാനം ആയിട്ടില്ല. സഹായത്തിന്റെ ഒരംശം പോലും ലഭ്യമാകുന്നില്ല. സ്പൂണ്‍ അളവിലെ സഹായം എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിച്ചത്. സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗസ്സയിലേക്ക് ഇസ്‌റാഈല്‍ കടത്തിവിട്ട ട്രക്കുകളിലെ മാനുഷിക സഹായ വിതരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ആവശ്യമായതിന്റെ ഒരംശം സഹായമേ അവിടേക്ക് കടത്തിവിട്ടിട്ടുള്ളൂ. കടത്തിവിട്ട സഹായം ഒരു ടീസ്പൂണോളമേ വരൂവെന്നും ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം ബോധപൂര്‍വം വൈകിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 400 ട്രക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, 115 ട്രക്കുകളിലെ സഹായവസ്തുക്കളേ അവിടെ എത്തിയിട്ടുള്ളൂ. വടക്കന്‍ ഗസ്സയില്‍ ഒരു ട്രക്കുപോലും എത്തിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖമാണ് ലോകം കാണുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പോഷകാഹാരവും മരുന്നും ഗസ്സയിലെ മാതാക്കളിലേക്ക് എത്താത്തതിനാല്‍ നവജാത ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു തുടങ്ങി. അടുത്തിടെ 29 കുട്ടികളും പ്രായമായവരും പട്ടിണികിടന്ന് മരിച്ചതായും ആയിരങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, പട്ടിണികിടന്ന് നരകിക്കുന്ന ഗസ്സ നിവാസികളെ ബോംബിട്ട് കൊല്ലുന്നത് ഇസ്‌റാഈല്‍ തുടരുകയാണ്. വടക്കന്‍ ഗസ്സയിലെ കെട്ടിടത്തിനുനേരെ നടന്ന ആക്രമണത്തില്‍ 50 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ആളുകള്‍ കുടിവെള്ളമോ മരുന്നുകളോ ഇല്ലാതെ ആഴ്ചകളായി നരകിക്കുകയാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ഭക്ഷണം തേടി എങ്ങോട്ടെന്നില്ലാതെ ഓടുന്നു. പ്രായമായവര്‍ മരുന്നില്ലാതെ മരിച്ചുവീഴുന്നു- യു.എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി തലവന്‍ ഫിലിപ്പോ ലസാരിനി പറഞ്ഞു.
ഗസ്സ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി 80 രാജ്യങ്ങളുടെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിറക്കി. എത്തിയ സഹായവസ്തുക്കള്‍ സമുദ്രത്തിലെ ഒരു തുള്ളിയോളമേ വരൂവെന്ന് റെഡ് ക്രോസ് പ്രതിനിധി ടൊമാസോ ഡെല്ല പറഞ്ഞു.

ഗസ്സയിലെ വംശഹത്യ ഉടന്‍ നിര്‍ത്തണമെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. 21ാം നൂറ്റാണ്ടില്‍ വംശഹത്യയോട് നിശബ്ദമായിരിക്കാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, വടക്കന്‍ ഗസ്സയില്‍ മെഡിക്കല്‍ ഡിപ്പോകള്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തി. ആക്രമണം നിര്‍ത്താന്‍ യു.എന്നും അന്താരാഷ്ട്ര സമൂഹവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  3 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  4 hours ago
No Image

അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Kerala
  •  5 hours ago
No Image

രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍

Cricket
  •  5 hours ago
No Image

കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്

Kerala
  •  6 hours ago
No Image

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ്  കോടതിയിൽ ഹാജരാകാൻ നിർദേശം 

National
  •  6 hours ago
No Image

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

Business
  •  6 hours ago
No Image

കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Kerala
  •  6 hours ago
No Image

കുവൈത്തില്‍ ജൂണ്‍ 1 മുതല്‍ ഉച്ചസമയത്ത് ഡെലിവറി ബൈക്കുകള്‍ വഴിയുള്ള സേവനത്തിന് നിരോധനം; നടപടിക്കു പിന്നിലെ കാരണമിത്

Kuwait
  •  6 hours ago