HOME
DETAILS

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ; അമിക്കസ് ക്യൂറി ശുപാര്‍ശകളില്‍ കേന്ദ്ര നിലപാട് തേടി സുപ്രിംകോടതി

  
May 26 2025 | 02:05 AM

Child Sexual Abuse Cases Supreme Court Seeks Centres Stand on Amicus Curiae Recommendations

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കേസുകളുടെ തൽസമയ ട്രാക്കിങ് ഉറപ്പുവരുത്തുന്നതിനും അമിക്കസ് ക്യൂറി നൽകിയ ശുപാർശകളിൽ കേന്ദ്ര സർക്കാറിന്റെ നിലപാട് തേടി സുപ്രിംകോടതി. ലൈംഗിക വിദ്യാഭ്യാസ നയം പരിഷ്‌ക്കരിക്കുന്നത് അടക്കമുള്ള നിർദേശങ്ങളാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വൽ ഭൂയാൻ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ അമിക്കസ് ക്യൂറി മാധവി ദിവാൻ, ലിസ് മാത്യു എന്നിവർ മുന്നോട്ടുവച്ചിരിക്കുന്നത്. നോട്ടിസ് ലഭിച്ചയുടനെ, അമിക്കസ് ക്യൂറിയുടെ നിർദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ്ധരുടെ സമിതി രൂപീകരിക്കാൻ വനിതാ-ശിശു വികസന മന്ത്രാലയ സെക്രട്ടറിയോട് നിർദേശിച്ചു.

ഇരയായ പെൺകുട്ടിക്ക് പ്രതിയോടുള്ള വൈകാരിക ബന്ധം കണക്കിലെടുത്തും ഇരുവരും വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്നത് പരിഗണിച്ചും പോക്‌സോ കേസിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ കേസിലെ വിശദമായ വിധിന്യായത്തിലാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള അമിക്കസ് ക്യൂറി നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കാൻ പോക്‌സോ നിയമം ഉദ്ദേശിച്ചിട്ടില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യാഖ്യാനിച്ചതായി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 

കൗമാരക്കാരുടെ ബന്ധങ്ങളുടെ കേസുകളിൽ പോക്‌സോ നിയമം കർശനമായി പ്രയോഗിക്കുന്നത് പ്രോസിക്യൂഷന്റെയും പെൺകുട്ടിയുടെ ആശ്രിതരുടെയും മികച്ച താൽപര്യങ്ങളുമായി പൊരുത്തപ്പെടാത്ത ഫലങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് അമിക്കസ് ക്യൂറി ഈ കേസ് മുൻ നിർത്തി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസം സെക്കൻഡറി തലത്തിൽ മാത്രമാണെന്ന് യുനെസ്‌കോ റിപ്പോർട്ട് (2021) ചൂണ്ടിക്കാണിക്കുന്നു. വ്യവസ്ഥാപിതമായ നയ പരിഷ്‌കാരങ്ങൾ, മെച്ചപ്പെട്ട അധ്യാപക പരിശീലനം, കൂടുതൽ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി എന്നിവ അനിവാര്യമാണ്. 

കൂടാതെ, സ്ഥാപനപരമായ ഉത്തരവാദിത്തം മെച്ചപ്പെടുത്തുന്നതിനായി ഒരു ഡാറ്റ ശേഖരണ സംവിധാനം നടപ്പിലാക്കണം. കൗൺസിലിങ് സേവനങ്ങൾ, പോക്‌സോ കേസ് ട്രാക്കിങ്, ശൈശവ വിവാഹ നിരീക്ഷണം എന്നിവയുൾപ്പെടെയുള്ള പ്രധാന സൂചകങ്ങളെക്കുറിച്ചുള്ള തത്സമയ ഡാറ്റ ശേഖരിക്കുന്നതിലൂടെ, സർക്കാരുകൾക്ക് ഈ നിർണായക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും പ്രതികരണശേഷിയും വർധിപ്പിക്കാൻ കഴിയുമെന്നും അമിക്കസ് ക്യൂറി പറയുന്നു. 
കൗമാരക്കാരെ തടവിലാക്കുന്നത് തടയുന്നതിനായി പോക്‌സോ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന് നിയമ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

The Supreme Court has sought the Central Government's response on recommendations made by an Amicus Curiae to strengthen legal protections against child sexual abuse. The case focuses on improving justice for victims and preventing such crimes. The court's intervention highlights growing concerns over child safety laws in India. Updates awaited on potential policy changes.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago