HOME
DETAILS

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

  
May 24 2025 | 09:05 AM

Karun Nair include Indian test cricket team squad after 8 years

ഡൽഹി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവതാരം ശുഭ്മൻ ഗില്ലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തും തെരഞ്ഞെടുക്കപ്പെട്ടു.

ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടിയതാണ് ഏറെ ശ്രദ്ധേയമായത്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുൺ നായർ അവസാനമായി ഇന്ത്യക്ക്  വേണ്ടി കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുൺ നായർ. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ. 

സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് കരുൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടിരിക്കുന്നത്. 2025ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്.

ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം ഒതുങ്ങുന്നതല്ല കരുണിന്റെ പോരാട്ടവീര്യങ്ങൾ. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 

ഇതോടെ ഒരു തകർപ്പൻ നേട്ടവും കരുൺ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ച്വറിലേക്കുള്ള താരങ്ങളുടെ പട്ടികയിൽ മൂന്നാമനായാണ് കരുൺ മുന്നേറിയത്. എട്ട് സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കർ, ആകാശ് ചോപ്ര, മയങ്ക് അഗർവാൾ എന്നിവരെ മറികടന്നാണ് കരുൺ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടെ 9 സെഞ്ച്വറികൾ ഒരു സീസണിൽ നേടിയ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിന്റെ റെക്കോർഡിനോപ്പമെത്താനും കരുണിന് സാധിച്ചു. 1990-2000 സീസണിൽ ആണ് ലക്ഷ്മൺ ഒമ്പത് സെഞ്ച്വറികൾ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങൾ ഇന്ത്യൻ ടീമിലും അവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

Karun Nair include Indian test cricket team squad after 8 years 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  19 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  19 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  20 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  20 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  20 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  20 hours ago
No Image

ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി

uae
  •  20 hours ago
No Image

വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്‌ത്രേലിയന്‍ എം.പി  

International
  •  21 hours ago
No Image

എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  21 hours ago
No Image

പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്

Saudi-arabia
  •  a day ago


No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago