
ദൗത്യം വിഫലം; അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ മുങ്ങി

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്പെയാണ് കപ്പല്‍ മുങ്ങിയത്. ചരക്കുകള്‍ നിറച്ച കൂടുതല്‍ കണ്ടയ്നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി.
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട MSC ELSA 3 എന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് കണ്ടയ്നറുകള്‍ സുരക്ഷിതമായി നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായത്. കണ്ടയ്നര്‍ മാറ്റുന്നതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി എത്തിച്ചിരുന്നു. എന്നാല്‍ അതിനിടെ കപ്പല്‍ കൂടുല്‍ ചരിയുകയും മുങ്ങുകയും ചെയ്തു.
അപകടമുണ്ടായ സമയത്ത് കപ്പലില്‍ ആകെ 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 21 പേരെ നേരത്തെ രക്ഷിച്ചിരുന്നു. ക്യാപ്റ്റനടക്കമുള്ള മൂന്ന് പേര് ഇന്നലെ കപ്പലില്‍ തുടരുകയായിരുന്നു. ഇവരെയും ഇപ്പോള്‍ പുറത്തെത്തിച്ചിട്ടുണ്ട്.
അതേസമയം അറബിക്കടലില്‍ വീണ കണ്ടയ്നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന കണ്ടയ്നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്ത് അടിയാന് സാധ്യതയുണ്ട്. അപകടകരമായ വസ്തുക്കള്‍ ഉള്‍പ്പെടുന്ന കണ്ടയ്നറുകള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തടിഞ്ഞാല്‍ കണ്ടയ്നറുകള്‍ സ്പര്‍ശിക്കാനോ, അതിന് അടുത്ത് പോവാനോ പാടില്ലെന്നാണ് നിര്‍ദേശം.
കണ്ടയ്നറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലിസിനെ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടയ്നറുകളില്‍ നിന്ന് ലീക്കായ ഓയില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 11 hours ago
എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്
National
• 11 hours ago
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം
Kerala
• 11 hours ago
അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ
Kerala
• 11 hours ago
കോഹ്ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 13 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 14 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 14 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 14 hours ago
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Kerala
• 14 hours ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• 15 hours ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ്
Kerala
• 15 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• 15 hours ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• 16 hours ago
പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Kerala
• 16 hours ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• 17 hours ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• 17 hours ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• 18 hours ago
കേരള നിയമസഭയിലേക്കിത് 69ാം ഉപതെരഞ്ഞെടുപ്പ്
Kerala
• 18 hours ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• 16 hours ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• 16 hours ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• 17 hours ago