HOME
DETAILS

ഇടുക്കിയില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു 

  
May 25 2025 | 04:05 AM

five shutters of the Idukki Malankara Dam were opened without proper warning

ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണവും തുറന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. 

അതേസമയം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ മുന്നറിയിപ്പികളും നല്‍കിയിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തുറന്നത് പിആര്‍ഡിയോ, ജില്ല ഭരണകൂടമോ പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതിരുന്നതെന്ന് വ്യക്തമല്ല. 

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ തുറക്കാറുണ്ട്. എന്നാല്‍ ആകെയുള്ള ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണവും തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടത് ആവശ്യമാണ്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായിരിക്കുന്നത്. 

ഷട്ടറുകള്‍ തുറന്നതായി വാര്‍ത്ത വന്നതിന് ശേഷമാണ് പിആര്‍ഡി സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. ഡാം തുറന്ന സാഹചര്യത്തില്‍ ആദ്യം വെള്ളം തൊടുപുഴ ആറിലേക്കാണ് എത്തുക. പിന്നീട് മൂവാറ്റുപുഴ ആറിലേക്ക് എത്തും. 

five shutters of the Idukki Malankara Dam were opened without proper warning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago