HOME
DETAILS

കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അരുണാചൽപ്രദേശിൽ സർക്കാർ ജോലി; മലയാളി യുവാവിനെതിരെ കേസ്

  
May 25 2025 | 07:05 AM

Case filed against Malayali youth for getting government job in Arunachal Pradesh using fake CUSAT certificate

കൊച്ചി: കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുകൊണ്ട് അരുണാചൽ പ്രദേശിൽ ജോലി നേടിയ മലയാളിക്കെതിരെ കേസ്. കുസാറ്റിന്റെ വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അരുണാചൽപ്രദേശിൽ പൊതുമരാമത്ത് വകുപ്പിൽ അഞ്ച് വർഷത്തോളം ജോലി ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ അടുത്തിടെ ജീവനക്കാരുടെ യോഗ്യത പരിശോധിച്ച സർക്കാർ നടപടിയിൽ ആയിരുന്നു ഈ തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ കുസാറ്റിന്റെ പരാതിയിൽ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുസാറ്റിലെ ബിടെക് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ 2006 വർഷത്തെ വിദ്യാർത്ഥിയായിരുന്നു ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചുകൊണ്ട് അരുണാചൽപ്രദേശിൽ ജോലിയിൽ പ്രവേശിച്ചത്. തൃശ്ശൂർ സ്വദേശിയായ ഇയാൾ ബിടെക് ഇൻഫർമേഷൻ ടെക്നോളജി കോഴ്സ് മികച്ച മാർക്കോടെയാണ് പാസായതെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് മാസങ്ങൾക്കു മുമ്പ് അരുണാചൽപ്രദേശ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ യോഗ്യത പരിശോധന ഡ്രൈവ് നടത്തിയിരുന്നു. ഇതിലാണ് സർവകലാശാലയുമായി ബന്ധപ്പെട്ട ഈ തട്ടിപ്പ് പുറത്തറിഞ്ഞത്. പരിശോധനയിൽ പ്രതി മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചിട്ടില്ലെന്നും പകരം വിവരസാങ്കേതികവിദ്യയിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ടെന്നും കുസാറ്റ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സർവ്വകലാശാല പൊലിസിൽ പരാതി നൽകിയത്. 

സുഹൃത്തിന്റെ ബിടെക് ഇൻഫർമേഷൻ ടെക്നോളജി സർട്ടിഫിക്കറ്റിലെ പേരും രജിസ്ട്രേഷൻ നമ്പറും മാറ്റിയെഴുതിയാണ് ഇയാൾ സ്വന്തം പേരിൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ജോലിയിൽ പ്രവേശിക്കുന്ന സമയങ്ങളിൽ അരുണാചൽപ്രദേശ് പൊതുമരാമത്ത് വകുപ്പ് യോഗ്യത സംബന്ധിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയിരുന്നുവെങ്കിലും സർട്ടിഫിക്കറ്റിൽ ഉണ്ടായ ഈ തട്ടിപ്പ് കണ്ടെത്താൻ സാധിക്കാതെ പോവുകയായിരുന്നു. 

Case filed against Malayali youth for getting government job in Arunachal Pradesh using fake CUSAT certificate



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയിലും പഞ്ചാബ് നടന്നുകയറിയത് ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് വമ്പൻ നേട്ടം

Cricket
  •  5 hours ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആരോഗ്യനില ഗുരുതരം, വെന്റിലേറ്ററില്‍

Kerala
  •  5 hours ago
No Image

മെഡിക്കൽ ​ഗവേഷണത്തിന് സംഭാവന നൽകിയ മനുഷ്യാവശിഷ്ടങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റു: മുൻ മോർച്ചറി മാനേജർ അറസ്റ്റിൽ

International
  •  6 hours ago
No Image

ഭക്ഷ്യ വിഷബാധയെന്ന് തെറ്റിദ്ധരിച്ചു; യുവതിയുടെ 13 അവയവങ്ങൾ അപൂർവ കാൻസർ മൂലം നീക്കം ചെയ്തു

International
  •  6 hours ago
No Image

കുഞ്ഞാലി കൊല്ലപ്പെട്ടതോടെ ആദ്യ ഉപതെരഞ്ഞെടുപ്പ്, ചരിത്രത്തിൽ നിറഞ്ഞ് എന്നും നിലമ്പൂർ 

Kerala
  •  6 hours ago
No Image

കർണാടകയിലെ ആദ്യ കോവിഡ് മരണം ബെംഗളൂരുവിൽ; 84-കാരൻ മരിച്ചു, 38 പുതിയ കേസുകൾ 

National
  •  7 hours ago
No Image

തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം പൊട്ടി വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം

Kerala
  •  7 hours ago
No Image

അതിസാഹസികം! റാസൽഖൈമ പർവതനിരകളിൽ നിന്നും 70 വയസുകാരനെ രക്ഷിച്ച് യുഎഇ നാഷണൽ ഗാർഡ്

uae
  •  7 hours ago
No Image

പക്ഷാഘാത ഭീഷണി: ജോലിയും പണവും ഉപേക്ഷിച്ച് പൂച്ചയുമായി കപ്പൽ യാത്ര നടത്തിയ യുവാവിനെ സ്വീകരിക്കാൻ ഗവർണർ 

International
  •  7 hours ago
No Image

കപ്പലിൽ നിന്നുള്ള വസ്തുക്കൾ തീരത്തടിഞ്ഞാൽ ശ്രദ്ധിക്കണം; 200 മീറ്റർ മാറി നിൽക്കണം; മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി 

Kerala
  •  7 hours ago