HOME
DETAILS

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

  
Web Desk
May 28 2025 | 02:05 AM

Setback for Foreign Students as US Suspends Student Visa Interviews

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് യുഎസ്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് പഠനാവശ്യത്തിന് അപേക്ഷ നല്‍കിയ വിദേശ വിദ്യാര്‍ഥികളുടെ വിസ ഇന്റര്‍വ്യൂകള്‍ നിര്‍ത്തിവെക്കാനാണ് പുതിയ തീരുമാനം. സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തുന്നവരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിനാണ് പുതിയ നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എഫ്, എം, ജെ വിസകള്‍ക്കുള്ള അപേക്ഷകര്‍ക്കുള്ള വിസ ഇന്റര്‍വ്യൂകളാണ് നിര്‍ത്തിവെച്ചത്. നിലവില്‍ ഇന്റര്‍വ്യൂ ലെറ്റര്‍ വന്നിട്ടുള്ളവരെ നടപടി ബാധിക്കില്ല. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കോണ്‍സുലേറ്റുകള്‍ക്കയച്ച ഉത്തരവിലാണ് നിര്‍ദേശമുള്ളത്. അധികാരമേറ്റതിന് പിന്നാലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകളുടെ ഭാഗമാണ് പുതിയ നീക്കം.

നേരത്തെ അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ ട്രംപ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, നിലവില്‍ പഠിക്കുന്നവര്‍ മറ്റ് യൂണിവേഴ്‌സിറ്റികളിലേക്ക് മാറണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അല്ലാത്തപക്ഷം സ്റ്റുഡന്റ് വിസകള്‍ റദ്ദാക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ട്രംപിനെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഫെഡറല്‍ കോടതിയെ സമീപിക്കുകയും, കോടതി സര്‍ക്കാരിന്റെ നടപടി താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്നോണം യൂണിവേഴ്‌സിറ്റിക്കുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കി ട്രംപ് ഭരണകൂടം ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

trump suspended visa interviews for foreign students tightens restrictions against students



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  17 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  17 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  18 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  18 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  19 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  19 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  20 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  20 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  20 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  20 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago