
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

തിരുവനന്തപുരം: കേരളതീരത്തെ സമീപിച്ച് കടലിൽ MSC ELSA 3 എന്ന കപ്പൽ മുങ്ങിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ അടിയന്തിര ഉന്നതതല യോഗം ചേർന്നു. സംഭവം അനുഭവപ്പെടുന്ന തീരദേശങ്ങളിൽ സിറ്റുവേഷണൽ അലർട്ട് പ്രഖ്യാപിച്ച കേരള സർക്കാർ, പരിസ്ഥിതിയും ജനസുരക്ഷയും കണക്കിലെടുത്ത് വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകി.
കപ്പലിൽ ഉണ്ടായിരുന്ന ഘടകങ്ങൾ
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ ആണ് കപ്പൽ മുങ്ങിയത്. 643 കണ്ടെയ്നറുകളിലൊടു, 13 എണ്ണത്തിൽ അപകടകരമായ രാസവസ്തുക്കളാണ്. ചില കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് അടങ്ങിയതിനാൽ തീപിടുത്തം, പൊട്ടിത്തെറി തുടങ്ങിയ സാധ്യതകളും ഉണ്ട്. കപ്പലിലെ ഇന്ധനം കടലിൽ ചോർന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും 9 കണ്ടെയ്നറുകൾ വിവിധ തീരങ്ങളിൽ കണ്ടെത്തി. ശക്തികുളങ്ങര, ചവറ, ചെറിയ അഴീക്കൽ, തൃക്കുന്നപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കരയിൽ എത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ:
1. തീരത്ത് അപൂർവ്വ വസ്തുക്കൾ, കണ്ടെയ്നറുകൾ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റർ എങ്കിലും അകലെ നിൽക്കുക,112 എന്ന ഫോൺ നമ്പരിൽ വിളിച്ച് അറിയിക്കുക.
2. മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നൽകിയിട്ടുണ്ട്.
3. കപ്പൽ മുങ്ങിയ ഇടത്തു നിന്നും 20 നോട്ടിക്കൽ മൈൽ അകലെ വരെയുള്ള പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കണ്ടെയ്നര്‍ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത് 112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.
4. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ JCB, ക്രെയിനുകൾ വിനിയോഗിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, ഓരോ ടീമുകൾ വീതം വടക്കൻ ജില്ലകളിലും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
5. എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ പൊലൂഷൻ കൺട്രോൾ ബോർഡിന്‍റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസ് ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും ഓരോന്ന് വീതം വടക്കൻ ജില്ലകളിലും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
6. ജില്ലാദുരന്ത നിവാരണ അതോറിറ്റിയും പൊലീസും മറ്റു വകുപ്പുകളും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതായിരിക്കും.
7. കപ്പലിലെ എണ്ണ കടലിന്‍റെ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ, കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് & ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
8. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ സജ്ജീകരണമൊരുക്കാൻ കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ്, നേവി എന്നിവരോട് നിർദേശിച്ചിട്ടുണ്ട്.
9. കണ്ടെയ്നർ, എണ്ണപ്പാട, കടലിന്റെ അടിയിലേക്ക് പോങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും വകുപ്പുകൾക്കും നൽകിയിട്ടുണ്ട്.
10. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കായിരിക്കും സംസ്ഥാനം മുൻഗണന നൽകുക.
"ആരും ആശങ്കപ്പെടേണ്ടതില്ല. സാഹചര്യം കൃത്യമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിക്കുകയും ചെയ്യുമെന്ന്," മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 17 hours ago
കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം
Kerala
• 17 hours ago
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ
International
• 17 hours ago
സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി
Kerala
• 17 hours ago
കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം
Kerala
• 18 hours ago
എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
National
• 18 hours ago
തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 19 hours ago
ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Kerala
• 19 hours ago
ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു
Kerala
• 20 hours ago
കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• 20 hours ago
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്
Kerala
• 20 hours ago
ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി
uae
• 20 hours ago
വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്ത്രേലിയന്‍ എം.പി
International
• 21 hours ago
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• 21 hours ago
പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍
uae
• a day ago
'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്
International
• a day ago
ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 മില്ല്യൺ ഡോളർ ആയി; 22 % വർദ്ധനവ്
bahrain
• a day ago
പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും
uae
• a day ago
പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്
Saudi-arabia
• a day ago
ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ?
Business
• a day ago
കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• a day ago