HOME
DETAILS

യുഎസ് മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തൽ; ഹമാസ് അംഗീകരിച്ചു | Gaza ceasefire deal

  
Web Desk
May 26 2025 | 18:05 PM

Hamas agrees to US proposal for Gaza ceasefire deal

ഗസ്സ: 20 മാസത്തോളമായി ഗസ്സയിൽ ഇസ്റാഈൽ നടത്തിവരുന്ന കൂട്ടക്കുരുതിക്കു അറുതി വരുത്തി യുഎസ് മധ്യസ്ഥതയിൽ ഗസ്സയിൽ വെടിനിർത്തൽ. 10 ബന്ദികളെ രണ്ട് ബാച്ചുകളായി മോചിപ്പിക്കുകയും പകരം 70 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യുന്നതാണ് കരാർ. കരാർ നടപ്പിലാക്കിയതിന്റെ ആദ്യ ആഴ്ചയിൽ അഞ്ച് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുക. വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബാക്കി അഞ്ച് പേരെയൂം മോചിപ്പിക്കുക എന്നിവയാണ് നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ഇതോടൊപ്പം നിയമവിരുദ്ധമായി ഇസ്രാഈൽ പിടിച്ചുകൊണ്ടുപോയ ഫലസ്തീനികളെയും മോചിപ്പിക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുമ്പില്ലാത്ത വിധം ഗസ്സയിൽ സയണിസ്റ്റ് സൈന്യം കുട്ടികളെ ഉൾപ്പെടെ വംശഹത്യ ചെയ്തുകൊണ്ടിരിക്കെ ആണ് വെടിനിർത്തൽ സംബന്ധിച്ച് ധാരണ ആയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിനായുള്ള പ്രത്യേക പ്രതിനിധി വിറ്റ്കോഫ് ആണ് വെടിനിർത്തൽ കരാറിലേക്ക് നയിച്ച നിർണായക ഇടപെടൽ നടത്തിയത്. ഖത്തറും ഈജിപ്തും നടത്തിവന്ന ചർച്ചകളിൽ വിറ്റ്കോഫ് ഇടപെട്ടതോടെ നീക്കം വേഗത്തിൽ ആയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

മധ്യസ്ഥർ അവതരിപ്പിച്ച വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി ഹമാസ് വൃത്തങ്ങൾ അറിയിച്ചു. മധ്യസ്ഥരിൽ നിന്ന് ലഭിച്ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ പുതിയ നിർദ്ദേശത്തിന് സമ്മതിച്ചു- ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. യുദ്ധവിരാമ സമയത്ത് അമേരിക്കൻ ഗ്യാരണ്ടികളോടെ സ്ഥിരമായ വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിക്കുമെന്നു ഹമാസ് കൂട്ടിച്ചേർത്തു. 

അതേസമയം, യുഎസ് നിർദേശത്തോട് ഇസ്രാഈൽ പോസിറ്റീവ് ആയി പ്രതികരിച്ചില്ലെന്നു ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

Hamas agrees to US proposal for Gaza ceasefire deal

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  a day ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  a day ago
No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  a day ago
No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  a day ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  a day ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  a day ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  2 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  2 days ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 days ago