
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്

മറ്റൊരു ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസൺ കൂടി അവസാനിച്ചിരിക്കുന്നു. ക്രിസ്റ്റൽ പാലസിനെതിരേ ആൻഫീൽഡിൽ നടന്ന അവസാന മത്സരത്തിന് ശേഷം ചാംപ്യന്മാരായ ലിവർപൂൾ താരങ്ങൾ കിരീടമേറ്റുവാങ്ങി. ആഘോഷാരാവങ്ങൾക്കിടെ ഇ.പി.എൽ ട്രോഫിക്ക് മുകളിലുള്ള സ്വർണക്കിരീടം ലിവർപൂൾ താരങ്ങൾ മുഹമ്മദ് സലാഹിന്റെ തലയിൽ ചാർത്തി. ഒരു ചെറുപുഞ്ചിരിയോടെ സലാഹ് ആ ആഘോഷത്തെ വരവേറ്റു. മുഹമ്മദ് സലാഹ് ഹാമിദ് മഹ്‌റസ് ഗാലി, ഈ സീസണിൽ ഇംഗ്ലണ്ട് അടക്കി ഭരിച്ച അയാൾക്കല്ലാതെ മറ്റാർക്കാണ് അവർ ആ കിരീടം ചാർത്തുക.
ലോകഫുട്‌ബോളിന്റെ നടുമുറ്റമായ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒരു പിടി റെക്കോഡുകളുമായാണ് ഈജിപ്തുകാരൻ ഈ സീസൺ അവസാനിപ്പിച്ചത്. 38 മത്സരങ്ങളിൽ നിന്ന് 84 പോയിന്റോടെ പ്രീമിയർ ലീഗ് കിരീടംനേടിയ ലിവർപൂളിന്റെ ചാലകശക്തി ഈ 32കാരൻ തന്നെയായിരുന്നു. ഇ.പി.എൽ സീസണിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സലാഹ് തന്നെയാണ് ഗോൾവേട്ടക്കാരുടെ പട്ടികയിലും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒരു താരം ഒരുമിച്ച് ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കുന്നത്.
38 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയാണ് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സലാഹ് സ്വന്തമാക്കിയത്. രണ്ടാമതുള്ള ന്യൂകാസിലിന്റെ അലക്‌സാണ്ടർ ഐസകിന് 23 ഗോളുകളാണ് നേടാനായത്. 18 അസിസ്റ്റുകളോടെയാണ് സലാഹ് പ്ലേ മേക്കർ അവാർഡിന് അർഹനായത്. ആകെ 47 ഗോളുകളിൽ പങ്കാളിയായ സലാഹ് ഇ.പി.എൽ കിരീടം ലിവർപൂളിന്റെ ഷെൽഫിലെത്തിച്ച് തന്നെ സീസൺ അവസാനിപ്പിച്ചിരിക്കുകയാണ്.
ഒരു പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമെന്ന നേട്ടത്തിലും ഇതോടെ സലാഹ് എത്തി. 1994-95 സീസണിൽ അലൻ ഷിയററും 93-94 സീസണിൽ ആന്ഡ്രൂ കോളെയും മാത്രമാണ് ഇതിനു മുമ്പ് ഒരു സീസണിൽ 47 ഗോളിൽ പങ്കാളികളായത്. 2017ൽ ടീമിലെത്തിയ സലാഹ് 401 മത്സരങ്ങളിൽ നിന്ന് 245 ഗോളുകളാണ് ഇതുവരെ ലിവർപൂളിനായി നേടിയിട്ടുള്ളത്. ലിവർപൂളിന്റെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ മൂന്നാമതെത്താനും ഈ സീസണിനിടെ സലാഹിനായി. 228 ഗോൾ നേടിയിരുന്ന സ്‌കോട്ടിഷ് ഇതിഹാസം ബില്ല ലിഡെലിനെയും 241 ഗോളുകളുള്ള ഇംഗ്ലീഷുകാരൻ ഗോർഡൻ ഹോഡ്ഗ്‌സണെയുമാണ് ഈ സീസണിൽ സലാഹ് പിന്തള്ളിയത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതുവരെ 301 മത്സരങ്ങളിൽ നിന്ന് 186 ഗോളുകളാണ് ഈ ഈജിപ്തുകാരൻ അടിച്ചു കൂട്ടിയിട്ടുള്ളത്.
ലീഗിൽ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ നിലവിൽ അഞ്ചാമതാണ് താരം.ഈ സീസണിന് പുറമെ മൂന്ന്് പ്രാവിശ്യമാണ് സലാഹ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 2017-18, 2018-19, 2021-22 സീസണുകളിലായിരുന്നു സലാഹിന്റെ നേട്ടം. 2017-18ൽ ടൂർണമെന്റിലും സലാഹിനെ തന്നെയായിരുന്നു ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ സീസണിനിടെ ലിവർപൂൾ സലാഹിന്റെ കരാർ പുതുക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും ടീമിന്റെ വിജയമാണ് പ്രധാനമെന്നും അതിലാണ് ശ്രദ്ധയെന്നുമായിരുന്നു സലാഹിന്റെ നിലപാട്. പിന്നീട് 2027വരെ ക്ലബ് കരാർ പുതുക്കുകയും ചെയ്തു. ആർനെ സ്ലോട്ടെന്ന ഡച്ച് പരിശീലകൻ തന്റെ ഈജിപ്ഷ്യൻ വജ്രായുധത്തെ മുന്നിൽ നിർത്തിയുള്ള മാന്ത്രികത തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ പുതിയ സീസണിനെ വരവേൽക്കാനൊരുങ്ങുന്നത്.
Egyptian Player Muhammed Salah Create historical achievements in Football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം
uae
• 6 hours ago
കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം
Kerala
• 6 hours ago
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ
International
• 7 hours ago
സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി
Kerala
• 7 hours ago
കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം
Kerala
• 8 hours ago
എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
National
• 8 hours ago
തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 9 hours ago
ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു
Kerala
• 9 hours ago
ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു
Kerala
• 9 hours ago
കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം
Kerala
• 9 hours ago
കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്
Kerala
• 10 hours ago
ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി
uae
• 10 hours ago
വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്ത്രേലിയന്‍ എം.പി
International
• 10 hours ago
എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ
Kerala
• 11 hours ago
പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍
uae
• 13 hours ago
'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്
International
• 13 hours ago
ബഹ്റൈനിൽ എണ്ണയിതര കയറ്റുമതി 896.59 ഡോളർ മില്യൺ ആയി; 22 % വർദ്ധനവ്
bahrain
• 14 hours ago
പ്രതിഭകളെ വളര്‍ത്താന്‍ 10 കോടിയുടെ പദ്ധതിയുമായി യുഎഇ; പുതുതലമുറയെ ശാക്തീകരിക്കും
uae
• 14 hours ago
പേരില്‍ ഗദ്ദാഫി, സഊദിയിലേക്കുള്ള വിമാനത്തില്‍ കയറ്റിയില്ല; ലിബിയന്‍ യുവാവിനെ കയറ്റാതെ പറന്ന വിമാനത്തിന് പിന്നീട് സംഭവിച്ചത്
Saudi-arabia
• 12 hours ago
ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, നാളെ വിലകൂടുമോ കുറയുമോ?
Business
• 12 hours ago
കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 12 hours ago