HOME
DETAILS

നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട

  
May 27 2025 | 05:05 AM

Brazil football team announced for 2026 FIFA World Cup qualifiers

ബ്രസീൽ: 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ കാർലോ അൻസെലോട്ടിയുടെ കീഴിലാണ് ബ്രസീൽ കളത്തിൽ ഇറങ്ങുന്നത്. ടീമിൽ കാസിമിറോ, റിച്ചാർലിസൺ, ആന്റണി തുടങ്ങിയ സൂപ്പർ താരങ്ങൾ ഇടം നേടി. പരുക്കേറ്റ നെയ്മറിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ജൂൺ അഞ്ചിന് ഇക്വഡോറിനെതിരെയും ജൂൺ പത്തിന് പരാഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങളുള്ളത്. 

ഈ സീസൺ അവസാനത്തോട് കൂടി റയൽ മാഡ്രിഡ് വിട്ട അൻസലോട്ടിയെ ബ്രസീൽ സ്വന്തമാക്കുകയായിരുന്നു. റയലിനൊപ്പമുള്ള അൻസലോട്ടിയുടെ കരാർ 2026ൽ ആയിരുന്നു അവസാനിക്കുന്നത്. എന്നാൽ അൻസലോട്ടി കരാർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റയൽ വിടാൻ തീരുമാനിക്കുകയായിരുന്നു.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ആൻസലോട്ടി. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് അൻസലോട്ടി. രണ്ട് വീതം ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് ഒരു കോപ്പ ഡെൽറേ, ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നീ കിരീടങ്ങളാണ് അൻസലോട്ടിയുടെ നേതൃത്വത്തിൽ റയൽ സ്വന്തമാക്കിയത്.

സമീപകാലങ്ങളിൽ അത്ര മികച്ച പ്രകടനം നടത്താൻ ബ്രസീലിയൻ ടീമിന് സാധിച്ചിട്ടില്ല. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്കെതിരെ ബ്രസീൽ പരാജയപ്പെട്ടിരുന്നു. കാനറി പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അര്ജന്റീന തകർത്തു വിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ബ്രസീൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ ഒരു മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങുന്നത്. 

നിലവിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും ആറ് വിജയവും മൂന്നു സമനിലയും അഞ്ചു തോൽവിയും അടക്കം 21 പോയിന്റ് ആണ് ബ്രസീലിന്റെ കൈവശമുള്ളത്. ഇപ്പോൾ പുതിയ കോച്ചിന്റെ കീഴിൽ ബ്രസീലിയൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡ് 

ഗോൾകീപ്പർമാർ

അലിസൺ, ബെൻ്റോ, ഹ്യൂഗോ സൗസ.

ഡിഫൻഡർമാർ

അലക്‌സാന്ദ്രോ, അലക്‌സാന്ദ്രോ റിബെയ്‌റോ, ബെറാൾഡോ, കാർലോസ് അഗസ്‌റ്റോ, ഡാനിലോ, ലിയോ ഓർട്ടിസ്, മാർക്വിനോസ്, വാൻഡേഴ്‌സൺ, വെസ്‌ലി.

മിഡ്ഫീൽഡർമാർ

ആൻഡ്രിയാസ് പെരേര, ആൻഡ്രി സാൻ്റോസ്, ബ്രൂണോ ഗ്വിമാരേസ് , കാസെമിറോ, എഡേഴ്സൺ, ഗെർസൺ.

ഫോർവേഡുകൾ

ആൻ്റണി, എസ്റ്റേവോ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുൻഹ, റാഫിൻഹ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ.

Brazil football team announced the squad for 2026 FIFA World Cup qualifiers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  4 hours ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  4 hours ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  4 hours ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  4 hours ago
No Image

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

Kerala
  •  5 hours ago
No Image

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

Kerala
  •  5 hours ago
No Image

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

Kerala
  •  5 hours ago
No Image

തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  6 hours ago
No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  12 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  13 hours ago