HOME
DETAILS

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

  
May 28 2025 | 02:05 AM

High Court Slams Maharashtra Govt Over Students Arrest for Criticizing Operation Sindoor Bail Granted

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.  ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്തയാളെപോലെയാണ് വിദ്യാര്‍ഥിനിയെ പൊലിസ് കൈകാര്യം ചെയ്തതെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസുമാരായ ഗൗരി ഗോഡ്‌സെ, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

താനെയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ ഐ.ടി വിദ്യാര്‍ഥിയായ ഖദീജ ഷെയ്ഖിന്റെ(19) ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി പൊലിസിനെയും സംസ്ഥാന സർക്കാരിനെയും വിമര്‍ശിച്ചത്. പുനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥിനിയെ ഉടന്‍ മോചിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിയുകയും തിരുത്തി ക്ഷമാപണം നടത്തുകയും ചെയ്തിട്ടും പൊലിസും കോളജ് അധികൃതരും കുട്ടിയെ കുറ്റവാളിയാക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതി പറഞ്ഞു. വിദ്യാര്‍ഥിനി പഠിക്കുന്ന കോളജ്  ഗുരുതരമായ വീഴ്ച വരുത്തിയതായും കോടതി പറഞ്ഞു.

ഹിന്ദുത്വ സംഘടനകളുടെ പരാതിയില്‍ 9നാണ് പൂനെ പൊലിസ് ഖദീജ ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ പോസ്റ്റ് തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ക്ഷമാപണം നടത്തി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, പൊലിസും കൊളജ് അധികൃതരും കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു. കോളജില്‍ നിന്ന് പുറത്താക്കിയ കുട്ടിയെ പരീക്ഷ എഴുതുന്നതിന് വിലക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ച് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കണമെന്നു നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  18 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  19 hours ago
No Image

കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം

Kerala
  •  20 hours ago
No Image

എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകന്റെ കൊല; 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

National
  •  20 hours ago
No Image

തോരാമഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി 

Kerala
  •  21 hours ago
No Image

ആലപ്പുഴയിൽ 38കാരനും 17കാരിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Kerala
  •  21 hours ago
No Image

ജൂണ്‍ മാസം വൈദ്യുതി ബില്‍ കുറയും; ഇന്ധനസര്‍ചാര്‍ജ്ജ് കുറച്ചു

Kerala
  •  21 hours ago
No Image

കലിതുള്ളി കടല്‍; തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം 

Kerala
  •  21 hours ago
No Image

കേരളത്തിൽ കാലവർഷം സജീവമായി തുടരും; പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത 

Weather
  •  21 hours ago
No Image

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടി പോയത് സീരിയൽ ഷൂട്ടിങ് കാണാൻ; വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഉപദ്രവിച്ച കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

Kerala
  •  21 hours ago

No Image

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാകും; മൂന്ന് ദിവസം കൂടി അതിതീവ്രമഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച ആറു ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീടിന് മുകളില്‍ ബോംബിട്ട് ഇസ്‌റാഈല്‍; എട്ട് കുടുംബാംഗങ്ങളെ കൊന്നു, ഉസാമ അല്‍ അര്‍ബീദ് അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  a day ago
No Image

പ്രവാസി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസ്; ഹീര ഗ്രൂപ്പ് സിഇഒ നൗഹീറ ഷെയ്ഖ് അറസ്റ്റില്‍

uae
  •  a day ago
No Image

'ഹൃദയഭേദകം' - പട്ടിണി കിടക്കുന്ന മനുഷ്യരെയും വിടാതെ ഇസ്‌റാഈൽ; സഹായം സ്വീകരിക്കാനെത്തിയ ജനത്തിന് നേരെ വെടിവെപ്പ്; മൂന്ന് മരണം, നിരവധിപേർക്ക് പരുക്ക്

International
  •  a day ago