
ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ മുഹമ്മദ് കൈഫ്: "ശ്രേയസിന് പകരം സായ് സുദര്‍ശൻ എങ്ങനെ ടെസ്റ്റ് ടീമില്‍?"

ലക്നൗ: ഇംഗ്ലണ്ടിനെതിരായ അടുത്തമാസത്തെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നത് സംബന്ധിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് കടുത്ത വിമര്‍ശനവുമായി രംഗത്ത്. ഐപിഎല്‍, ഏകദിനം, ആഭ്യന്തര ക്രിക്കറ്റ് എന്നിവയിൽ ഉള്‍പ്പെടെ വിവിധ ഫോര്‍മാറ്റുകളിൽ, സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചിട്ടും ശ്രേയസിനെ ടെസ്റ്റ് ടീമില്‍ പരിഗണിക്കാതിരുന്നത് ചോദ്യം ചെയ്തിരിക്കുകയാണ്.
"ഐപിഎല്ലില്‍ മികവുള്ള പ്രകടനം കണക്കിലെടുത്താണ് സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സായ് കഴിവുള്ള താരം തന്നെയാണ്. എന്നാല്‍ അദ്ദേഹം ടെസ്റ്റ് അനുഭവം കുറവാണ്. അതേസമയം, ഐപിഎല്‍, ഏകദിനം, രഞ്ജി ട്രോഫി എന്നീ ഫോര്‍മാറ്റുകളിലൂടെയും ശ്രേയസ് അയ്യര്‍ തന്‍റെ പ്രകടനം സ്ഥിരമായി നിലനിര്‍ത്തിയിരുന്നു," എന്ന് കൈഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
2023ലെ ഏകദിന ലോകകപ്പില്‍ 550 റണ്‍സിലധികം നേടി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു ശ്രേയസ്. 2025ലെ ഐപിഎല്ലില്‍ 514 റണ്‍സ് നേടിയതോടൊപ്പം, കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അഞ്ച് മത്സരങ്ങളില്‍ 68.57 ശരാശരിയില്‍ രണ്ട് സെഞ്ചുറികളോടുകൂടി 480 റണ്‍സ് നേടിയിരുന്നു. ഇതെല്ലാം ചെറുതല്ലാത്ത നേട്ടങ്ങളാണ്, എന്നിരുന്നാലും ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് വൃത്തങ്ങളിലുണ്ടായിരിക്കുന്ന ചോദ്യങ്ങള്‍ ശക്തമായിരിക്കുകയാണ്.
"ചില കളിക്കാരെ ടീമിലെടുക്കുമ്പോള്‍ വൈറ്റ് ബോള്‍ പ്രകടനങ്ങള്‍ ഗണിക്കപ്പെടുന്നു, എന്നാല്‍ ചിലര്‍ക്കിത് ബാധകമല്ലെന്നതാണ് ബിസിസിഐയുടെ ഇരട്ടത്താപ്പ്," എന്നും കൈഫ് കുറ്റപ്പെടുത്തി.
ടീം പ്രഖ്യാപനത്തിന് ശേഷം, ശ്രേയസിന്‍റെ കഴിവിനെ പ്രശംസിച്ചിരുന്നെങ്കിലും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വിശദീകരിച്ചത്. "അഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികവ് കാട്ടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശ്രേയസിന് സാധ്യതയില്ല," എന്നായിരുന്നു അഗാര്‍ക്കറുടെ പ്രതികരണം.
അതേസമയം, ഡൽഹിയില്‍ നടന്ന ഗോസ്വാമി ഗണേഷ് ദത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനോടും മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. "ഞാന്‍ സെലക്ടറല്ല," എന്ന ഒറ്റവാക്കിലുള്ള മറുപടിയായിരുന്നു ഗംഭീര്‍ നല്‍കിയത്.
Former Indian cricketer Mohammad Kaif has slammed BCCI and selectors for overlooking Shreyas Iyer in the upcoming Test series against England, despite his consistent performances in IPL, ODIs, and domestic cricket. Kaif questioned how Sai Sudarshan, chosen mainly for his IPL form, could replace Shreyas, who scored over 550 runs in the 2023 ODI World Cup and excelled in domestic tournaments. Chief selector Ajit Agarkar and coach Gautam Gambhir avoided directly answering these concerns, fueling criticism over the selectors’ inconsistent approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 8 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 9 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 16 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 17 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 17 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 17 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 17 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 18 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 18 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 19 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 19 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 20 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 21 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 21 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 21 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 20 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 20 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 20 hours ago