
കാലിക്കറ്റിൽ പരീക്ഷ ഫലം, അപേക്ഷ; എംജിയിൽ പ്രാക്ടിക്കൽ; അറിയാം ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്
അഫ്‌സൽ - ഉൽ - ഉലമ പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ രണ്ടു വർഷ അഫ്‌സൽ - ഉൽ - ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി, എസ്.ടി. - 205രൂപ, മറ്റുള്ളവർ - 495രൂപ. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഉയർന്ന പ്രായപരിധി 20 വയസ്. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in.
അപേക്ഷാ തീയതി നീട്ടി
സർവകലാശാലക്ക് കീഴിലുള്ള ആർട്‌സ് ആൻഡ് സയൻസ്, അറബിക് / ഓറിയന്റൽ കോളജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്ക് വിധേയമായി 2025 - 26 അധ്യയനവർഷത്തേക്ക് മാത്രമായി താൽകാലിക സീറ്റ് വർധനവിന് അപേക്ഷാ തീയതി 31 വരേക്കു നീട്ടി.
പരീക്ഷാ അപേക്ഷ
എം.എഡ്. - രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) ജൂലൈ 2025, നാലാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 16 വരെയും 200 രൂപ പിഴയോടെ ജൂൺ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ രണ്ടു മുതൽ ലഭ്യമാകും
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS - 2023 പ്രവേശനം ) എം.എസ് സി. ഫിസിക്‌സ് നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫ ലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂനിറ്ററി, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2024, ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 13 വരെ അപേക്ഷിക്കാം.
എംജി
ജർമൻ എ1, അപ്രീസിയേഷൻ പ്രോഗ്രാമുകൾ
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഡയരക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന ജർമൻ എ1 പ്രോഗ്രാമിനും അപ്രീസിയേഷൻ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. തിങ്കൾ മുതൽ വെള്ളിവരെ ഓൺലൈനിലും ശനിയാഴ്ച്ച ഓഫ്‌ലൈനായുമാണ് ജർമൻ എ1 പ്രോഗ്രാമിന്റെ ക്ലാസ് നടത്തുന്നത്.
മാസ്റ്ററിങ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്( ഓഫ് ലൈൻ- 14 ദിവസം), പൈതൺ ഡാംഗോ വെബ് ഡവലപ്‌മെന്റ് (ഹൈബ്രിഡ്- 60 മണിക്കൂർ), ഡിജിറ്റൽ ആൻഡ് സോഷ്യൽ മീഡിയ മാർക്കറ്റിങ് (ഓൺലൈൻ- 60 മണിക്കൂർ), അക്കൗണ്ടിങ് യൂസിങ് ടാലി പ്രൈം(ഓൺലൈൻ-40 മണിക്കൂർ) എന്നിവയാണ് അപ്രീസിയേഷൻ പ്രോഗ്രാമുകൾ. വിശദവിവരങ്ങൾക്ക് 8078786798, 0481 2733292 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഇ മെയിൽ[email protected], വെബ്- dasp.mgu.ac.in.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂടീഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 21 മുതൽ നടക്കും. നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (പുതിയ സ്‌കീം- 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ ബിഎ കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ഒൻപത്, 13 തീയതികളിലായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യമൻ സഹോദരങ്ങളെ കാണാതായി; തെരച്ചിൽ തുടരുന്നു
Kerala
• 5 hours ago.png?w=200&q=75)
മസ്കിന്റെ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ താൽപ്പര്യമില്ല; ഷോറൂമുകൾ മാത്രം സ്ഥാപിക്കും: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി
National
• 5 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 5 hours ago
ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ യുഎഇയില്‍ പെട്ടെന്ന് ജോലി ലഭിക്കും
uae
• 5 hours ago
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന
National
• 6 hours ago.png?w=200&q=75)
പോരാട്ട ചിത്രം തെളിഞ്ഞു : പി.വി. അൻവർ, എം. സ്വരാജ് എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു
Kerala
• 6 hours ago
അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ്; പ്രതിക്ക് 30 വര്‍ഷം തടവും 90,000 രൂപ പിഴയും
National
• 6 hours ago
പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം
National
• 6 hours ago
ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പൊലീസ് നിർദേശം
National
• 7 hours ago
ജനന-മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍
uae
• 8 hours ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 9 hours ago
നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
National
• 9 hours ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 9 hours ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 9 hours ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 10 hours ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
crime
• 11 hours ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 11 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 12 hours ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 9 hours ago
ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
Kerala
• 9 hours ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര് കസ്റ്റഡിയില്‍
Kerala
• 10 hours ago