COVID-19 cases are rising in the country. With cases being reported from all states except Sikkim, the central government has intensified surveillance. A high-level meeting was held under the leadership of the Union Health Ministry to assess the situation. According to the latest data released by the ministry, currently, 3,758 people in the country are infected with COVID-19
HOME
DETAILS

MAL
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
June 02 2025 | 03:06 AM

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. രാജ്യത്ത് സിക്കിം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ രാജ്യത്ത് 3758 പേർക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുരത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലെ 1400 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുവാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ സമയം ഇന്ന് അവസാനിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്താകെ 3758 രോഗികൾക്ക് പുറമെ 24 മണിക്കൂറിനിടെ രണ്ടു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്രയിൽ 485, ഡൽഹി 436, ഗുജറാത്ത് 320 എന്നിങ്ങനെ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ മരിച്ച ആളുകൾ എല്ലാം പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ആണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന കളത്തിൽ; ഇതിഹാസം ടീമിലേക്ക് തിരിച്ചെത്തും
Cricket
• 16 hours ago
പി.വി അൻവറിന് തിരിച്ചടി, ഒരു ഘട്ടത്തിലും പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി; ചിഹ്നത്തിൽ ഇന്ന് തീരുമാനമാകും
Kerala
• 16 hours ago
25 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; ജർമ്മൻ കോട്ട തകർത്ത് പറങ്കിപ്പട ഫൈനലിൽ
Football
• 17 hours ago
വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു
International
• 17 hours ago
ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി
Kerala
• 17 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ
Kerala
• 18 hours ago
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന
latest
• 18 hours ago
കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ്
Kerala
• 18 hours ago
അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം
Kerala
• 18 hours ago
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ
latest
• 18 hours ago
Hajj 2025: 20 ലക്ഷം മുസ്ലിംകള് ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍
latest
• 18 hours ago
രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
National
• 18 hours ago
ഒരൊറ്റ ഗേറ്റിലൂടെ ആയിരങ്ങള്‍ ഉള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു; വിജയാഹ്ലാദം ആര്‍ത്തനാദത്തിലേക്ക് വഴിമാറിയ നിമിഷം | Bengaluru Stampede Tragedy
latest
• 19 hours ago
വനിതാ ഡോക്ടര്‍മാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; യുവതി തന്ന റൂം നമ്പർ മാറി പോയെന്ന് യുവാവ്
Kerala
• a day ago
ബലിപെരുന്നാള്‍ ദിനത്തില്‍ ആറിടങ്ങളില്‍ പീരങ്കിവെടി മുഴക്കാന്‍ ദുബൈ പൊലിസ്
uae
• a day ago
അപ്രതീക്ഷിതമായി ആളുകളെത്തിയത് ദുരന്തത്തിനിടിയാക്കി: കര്‍ണാടക മുഖ്യമന്ത്രി
Kerala
• a day ago
കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന് കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്
uae
• a day ago
ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി
National
• a day ago
മൺസൂൺ കനത്തു; അടുക്കള ബഡ്ജറ്റ് കുത്തനേ ഉയരും; തക്കാളിക്കും ഉള്ളിക്കും വില വിലയേറുന്നു
Kerala
• a day ago
'കഞ്ചാവിന്റെ സാന്നിധ്യം, ഈ മിഠായി കഴിക്കരുത്'; മുന്നറിയിപ്പുമായി ഒമാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം
oman
• a day ago
രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
National
• a day ago