HOME
DETAILS

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന

  
June 02 2025 | 09:06 AM

four covid-19-related deaths have been reported in the country

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ മരണപ്പെട്ടതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം വീതമാണ് റിപ്പോർട്ട് ചെയ്തത്. മാത്രാലയത്തിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ 8 മണി വരെ ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകൾ 3,961 ആയി ഉയർന്നു. 

ഈ വർഷം ജനുവരി മുതൽ ഇന്നലെ വരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. ഞായറാഴ്ച നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഞായറാഴ്ച 203 പുതിയ കേസുകൾ സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 47 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ദേശീയ തലസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 483 ആയി. 

കേരളത്തിൽ ഞായറാഴ്ച 35 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 1,435 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ 21 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സജീവ കേസുകളുടെ എണ്ണം 506 ആയി. അതേസമയം, കേരളത്തിൽ കോവിഡ് പരിശോധന കൃത്യമായി നടക്കുന്നത് കൊണ്ടാണ് എണ്ണം ഉയർന്ന് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ 44 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകൾ 331 ആയി ഉയർന്നു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ കേന്ദ്രം പൂർണ്ണമായും സജ്ജമാണെന്ന് വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ-ആയുഷ് സഹമന്ത്രി പ്രതാപ്‌റാവു ജാദവ് ഉറപ്പ് നൽകി. കോവിഡ്-19 തരംഗങ്ങളുടെ തുടക്കത്തിൽ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്തിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്കൂൾ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സർക്കാർ, സ്വകാര്യ സ്കൂളുകൾ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ആരോഗ്യ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ കുട്ടികൾക്ക് പനി, ചുമ, ജലദോഷം, മറ്റ് ലക്ഷണങ്ങൾ എന്നിവ ഉണ്ടായാൽ അവരെ സ്കൂളിലേക്ക് അയയ്ക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും പാലിക്കണമെന്നും സർക്കുലറിൽ നിർദേശം നൽകി.

In the past 24 hours, four COVID-19-related deaths have been reported in the country, according to the Ministry of Health and Family Welfare. One death each was recorded in Delhi, Tamil Nadu, Maharashtra, and Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  19 hours ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  19 hours ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  19 hours ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  19 hours ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  20 hours ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  20 hours ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  20 hours ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  20 hours ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  21 hours ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  21 hours ago


No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago