HOME
DETAILS

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

  
June 02 2025 | 02:06 AM

India Reports 3758 Active Covid Cases Kerala Sees Highest Spike with 1400 Infections

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത ശക്തമാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് നിലവിലെ സാഹചര്യം വിലയിരുത്തി.

കേന്ദ്രം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് നിലവിൽ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് - 1,400 പേരാണ് നിലവിൽ കൊവിഡ് ബാധിതരായുള്ളത്.

മഹാരാഷ്ട്രയിൽ 506 കേസുകൾ റിപ്പോർട്ട് ചെയ്തതായി അവിടത്തെ ആരോഗ്യവകുപ്പ് അറിയിച്ചു. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്.

എങ്കിലും രോഗവ്യാപനം ആശങ്കാജനകമാകാത്ത നിലവാരത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുന്നൊരുക്കമായ് സംസ്ഥാനങ്ങളോട് ആശുപത്രികളിൽ മരുന്നുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വാക്സിനുകൾ, കിടക്കകൾ എന്നിവ സജ്ജമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

വിവിധ ജില്ലകളിൽ ജാഗ്രതാ നടപടികളും നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ വ്യക്തിഗത ശുചിത്വം പാലിക്കുകയും, ആവശ്യമെങ്കിൽ മാസ്‌ക് ഉപയോഗിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിഭാഗം പൊതുജനങ്ങളെ അറിയിച്ചു.ജാഗ്രതയും മുൻകരുതലും രോഗവ്യാപനം നിയന്ത്രിക്കാനുള്ള പ്രധാന വഴിയാണെന്ന് കേന്ദ്രം പറഞ്ഞു.

India is witnessing a rise in Covid-19 cases with 3,758 active cases reported nationwide, according to the Union Health Ministry. Kerala has recorded the highest number with 1,400 active infections. Maharashtra reported 506 cases, while Delhi, Gujarat, and Karnataka also show an upward trend. The central government has directed states to ensure availability of hospital beds, oxygen, medicines, and vaccines. Authorities stated there is no cause for alarm but urged continued vigilance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ മുൻ ബിജെഡി എംപി

National
  •  10 hours ago
No Image

യുഎഇയില്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ കേസെടുക്കാമോ? നിയമവശം ഇങ്ങനെ

uae
  •  11 hours ago
No Image

വിദ്യാർഥി പ്രതിഷേധം; കണ്ണൂർ സർവകലാശാലയിൽ നിരീക്ഷണ സമിതിയില്ല; വിസിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു

Kerala
  •  11 hours ago
No Image

തേങ്ങ മുതൽ ശരീരത്തിന് ഹാനികരമായ കാത്സ്യം കാർബെെഡ് വരെ; കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടയ്നറുകളിലെ ചരക്ക് വിവരങ്ങൾ പുറത്ത്

Kerala
  •  11 hours ago
No Image

'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍

National
  •  11 hours ago
No Image

ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ച് പേരും പ്ലസ് വൺ പ്രവേശനം നേടി; വൻപ്രതിഷേധവുമായി കെഎസ്‌യു, എംഎസ്എഫ് സംഘടനകൾ

Kerala
  •  11 hours ago
No Image

അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ

uae
  •  12 hours ago
No Image

ബലിപെരുന്നാള്‍; വെള്ളിയാഴ്ച്ചയിലെ അവധി ശനിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി

Kerala
  •  12 hours ago
No Image

രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനം ആക്കരുത്; കാവിക്കൊടിയ്ക്ക് പുഷ്പാർച്ചന ചെയ്യണമെന്ന രാജ്ഭവന്റെ നിർദേശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  12 hours ago
No Image

ഇന്ത്യയെ വ്യത്യസ്ത ഫോർമാറ്റുകളിൽ നയിക്കാൻ അവന് സാധിക്കും: റോബിൻ ഉത്തപ്പ

Cricket
  •  13 hours ago