നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു നഗരത്തിൽ ഒരു യുവതി ഓട്ടോ ഡ്രൈവറെ പബ്ലിക്കായി അടിച്ച് വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ചെരിപ്പ് ഊരി ഓട്ടോഡ്രൈവറെ അടിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. ബെല്ലന്ദൂർ സെൻട്രോ മാളിന് അടുത്താണ് സംഭവം നടന്നത്.
28 വയസ്സുള്ള പാങ്കുരി മിശ്ര എന്ന യുവതിയാണ് വീഡിയോയിലുണ്ടായിരുന്നത്. ബിഹാറിൽ നിന്നുള്ള ഇവർ, 33 വയസ്സുള്ള ഓട്ടോഡ്രൈവർ ലോകേഷിനെ പ്രകോപിതയാവുന്നും പിന്നീട് കാലിൽ കിടന്നിരുന്ന തന്റെ ചെരിപ്പ് എടുത്ത് ലോക്കേഷിനെ തല്ലുന്നതും വീഡിയോയിൽ കാണാം. ചോദ്യങ്ങൾക്കൊപ്പം ഇയാളെ നിർത്താതെ മുഖത്തും ശരീരത്തിലും അടിക്കുന്നതും വീഡിയോയിലുണ്ട്. ലോകേഷിന്റെ പ്രതികരണം വീഡിയോയിൽ കാണപ്പെട്ടില്ലെങ്കിലും, സംഭവം വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ലോകേഷ് ആണ്.
Bengaluru Againpic.twitter.com/mKYpLYgtx1
— NCMIndia Council For Men Affairs (@NCMIndiaa) June 1, 2025
വിവാദത്തിന്റെ പശ്ചാത്തലം, യുവതിയും ഭർത്താവും ടുവീലറിൽ വരുമ്പോൾ ഓട്ടോ അവർക്ക് നേരെ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് പറയുന്നത്. ലോകേഷ് പിന്നീട് യുവതിക്കെതിരെ കേസ് കൊടുത്തു. യുവതിയെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവതിക്കെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു.
യുവതിയും ഭർത്താവും പിന്നീട് ലോകേഷിനോട് മാപ്പ് ചോദിക്കുകയും കാലിൽ വീഴുകയും ചെയ്തു.
"ഞാൻ ഗർഭിണിയാണ്. ആ സമയത്ത് പെട്ടന്നുണ്ടായ പരിഭ്രമത്തിൽ നിന്നാണ് അത്തരത്തിൽ പെരുമാറിയത്. അങ്ങനെ ഒരിക്കലും പ്രതികരിക്കരുതായിരുന്നു.ബെംഗളൂരുവിനെയും ഇവിടെത്തെ ആളുകളെയും എനിക്ക് വളരെയധികം ഇഷ്ടമാണ്," - എന്നാണ് യുവതി മാപ്പ് ചോദിക്കുന്ന വീഡിയോയിൽ പറഞ്ഞത്.
The arrogant girl who hit Auto driver with slipper has apologised to auto driver by falling to his feet and said she loves Bengaluru.
— 👑Che_Krishna🇮🇳💛❤️ (@CheKrishnaCk_) June 1, 2025
She claims she attacked the driver because she is pregnant and got panicked when the auto moved right next to them.pic.twitter.com/7AHOlhBSja
ഹോർമോൺ മാറ്റങ്ങൾ പോലുള്ള കാരണങ്ങൾ ഗർഭിണികൾക്ക് ചിലപ്പോൾ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാക്കാം എന്ന് ചിലർ യുവതിയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്നാൽ പബ്ലിക് റോഡിൽ നടന്ന ഈ അക്രമം നീതികരിക്കാനിവില്ലെന്നും ചിലർ പ്രതികരിച്ചു.
A woman physically assaulted an auto driver with her slipper during a road altercation in front of a mall in Bellandur. The woman, identified as 28-year-old Pankhuri Mishra from Bihar, repeatedly struck the driver, Lokesh (33), with her footwear after a verbal dispute. The video of the incident went viral, triggering widespread criticism.Following a police complaint by the driver, the woman and her husband visited him, apologized, and even touched his feet seeking forgiveness. She claimed she was pregnant and acted out of panic. A video of her apology later surfaced, calming some public anger.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."