നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ ശതാബ്ദി: ആലപ്പുഴയില്‍ വിപുലമായ ആഘോഷം
ആലപ്പുഴ: നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്റെ ആധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശതാബ്ദി ആഘോഷ പരിപാടികള്‍ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , ഇന്‍ഫര്‍മേഷന്‍പബഌക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് രാവിലെ 10.30 ന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. സമാപനം ഒക്‌ടോബര്‍ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനു കായംകുളത്ത് സംഘടിപ്പിക്കും. സെപ്റ്റംബര്‍ 20ന് വൈകിട്ട് ആറിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നഗരസഭാധ്യക്ഷന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നവോത്ഥാന ജ്വാല തെളിയിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ജില്ലാ ഭരണകൂടം, വിവിധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവോത്ഥാന ജ്വാല തെളിയിക്കുക. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറികളില്‍ കുടുംബസംഗമവും നവോത്ഥാന സദസുകളും കവിയരങ്ങും സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍പബഌക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ജില്ലയിലുടനീളം പ്രദര്‍ശിപ്പിക്കും.
വൈലോപ്പള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പരിപാടികളും സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ പഠനകേന്ദ്രങ്ങളിലും നവോത്ഥാന ക്വിസ് മത്സരവും സംഘടിപ്പിക്കും. പ്രഖ്യാപനത്തിന്റെ പ്രധാന്യം വിദ്യാര്‍ഥികളിലെത്തിക്കുന്നതിനായി സ്‌കൂളുകളില്‍ പ്രത്യേക അസംബഌ ചേരും. സ്‌കൂള്‍ തലത്തില്‍ ക്വിസ് മത്സരങ്ങളും കോളജുകളില്‍ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സാക്ഷരതാമിഷന്‍, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ക്ക് അതത് കോഓര്‍ഡിനേറ്റര്‍മാരെയും സ്‌കൂള്‍തല പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."