HOME
DETAILS

ആദ്യ ഗോൾ യൂറോപ്പിലെ വമ്പന്മാർക്കെതിരെ; വെസ്റ്റ് ഹാമിനായി വരവറിയിച്ച് കെപി രാഹുൽ

  
June 05 2025 | 04:06 AM

KP Rahul rocks Borrusia Dortmunds net Malayali star announces his arrival with the English club

അമേരിക്ക: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യൂണൈറ്റഡിനായി ഗോൾ നേടി മലയാളി താരം കെപി രാഹുൽ.  ടിഎൻടി സെവൻസ് ഫുട്ബോളിലാണ് താരം വെസ്റ്റ് ഹാമിന്റെ ജേഴ്സി അണിഞ്ഞത്. ഈ ടൂർണമെന്റിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് രാഹുൽ വെസ്റ്റ് ഹാമിനായി ആദ്യ ഗോൾ നേടിയത്.

ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്‌മുണ്ടിനെതിരെയാണ് താരം ഗോൾ നേടിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെസ്റ്റ് ഹാം വിജയിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിലും വെസ്റ്റ് ഹാം വിജയിച്ചിരുന്നു. ബ്രൗൺ ബോളോഴ്സിനെതിരെയാണ് ഇംഗ്ലീഷ് ക്ലബ് വിജയം സ്വന്തമാക്കിയത്. 

അമേരിക്കയിലെ നോർത്ത് കരോലിനയിലെ കാരിയിലാണ് സെവൻസ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ ഓപ്പൺ ട്രൈ ഔട്ടുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളും ക്ഷണിക്കപ്പെട്ട താരങ്ങളും ആണ് കളിക്കുന്നത്. ജൂൺ ഒമ്പത് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിൽ ഒരു ടീം സൈൻ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ. 

ബേൺമൗത്ത്, വിയ്യാറയൽ, അത്ലറ്റികോ മാഡ്രിഡ് എന്നീ മികച്ച ടീമുകളും ടൂർണമെന്റിന്റെ ഭാഗമാണ്. ക 48 ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. ഈ ടീമുകളെ 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്.

തൃശൂർ സ്വദേശിയായ കെപി രാഹുൽ ആറ് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. 2019 മുതൽ കേരളത്തിന്റെ താരമായ രാഹുൽ ബ്ലാസ്റ്റേഴ്സിനായി 81 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് നേടിയത്. കഴിഞ്ഞ ഐഎസ്എല്ലിൽ താരം ഒഡീഷ എഫ്‌സിക്ക് വേണ്ടിയാണ് കളിച്ചത്. താരം അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. 

KP Rahul rocks Borrusia Dortmunds net Malayali star announces his arrival with the English club



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  a day ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  a day ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago