HOME
DETAILS

ഉത്തരാഖണ്ഡിലെ ബിജെപി വനിതാ നേതാവ് ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ത്തത് 13 കാരിയായ മകളെ കാമുകനെക്കൊണ്ട് ബലാത്സംഗംചെയ്യിച്ച്, പോക്‌സോ കേസില്‍ അകത്ത്

  
June 05 2025 | 06:06 AM

BJP Leader Mother lover held in horrific harassment of minor daughter in Uttarakhand

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ബിജെപി വനിതാ നേതാവ് ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ത്തത് തന്റെ 13 കാരിയായ മകളെ കാമുകനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ച്. ഹരിദ്വാര്‍ ജില്ലയിലെ റാണിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഹൃദയഭേദകമായ സംഭവം റിപ്പോര്‍ട്ട്‌ചെയ്തത്. മഹിളാ മോര്‍ച്ചയുടെ പ്രാദേശിക നേതാവായ യുവതിയെ കേസില്‍ അറസ്റ്റ്‌ചെയ്തു. 13 വയസ്സുള്ള സ്വന്തം മകളെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ ഒത്താശചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ കേസ്. പോക്‌സോ വകുപ്പാണ് ചുമത്തിയത്. കേസില്‍ യുവതിയുടെ കാമുകന്‍ സുമിത് പട്‌വാളിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച ശുഭം എന്നപേരുള്ള മറ്റൊരു പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

യുവതി മാസങ്ങളായി ഭര്‍ത്താവുമായി തര്‍ക്കത്തിലായിരുന്നു. ഇക്കാരണത്താല്‍ ഏറെയായി അവര്‍ ഭര്‍ത്താവുമായി അകന്നാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് അവര്‍ സുമിത് പട്‌വാളുമായി അടുത്തത്. യുവതിയുടെ മോശം സ്വഭാവംമൂലം പതിമൂന്ന് വയസ്സുള്ള മകള്‍ കഴിഞ്ഞ ഒരു മാസമായി അച്ഛനോടൊപ്പം താമസം മാറ്റിയിരുന്നു. ഇതിനിടെ മകളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ അച്ഛന്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അച്ഛന്‍ ഉടന്‍ റാണിപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചതായി ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രമോദ് സിംഗ് ദോബല്‍ പറഞ്ഞു. സംഭവം പുറത്തായതോടെ ഒളിവില്‍ പോയ യുവതിയെ ഹോട്ടലില്‍ നിന്നാണ് അറസ്റ്റ്‌ചെയ്തത്. സുമിത് ആണ് ഈ ഹോട്ടല്‍ ഇവര്‍ക്ക് എടുത്ത് കൊടുത്തത്.

മദ്യപിച്ചെത്തിയ പ്രതികള്‍ അമ്മയുടെ സമ്മതത്തോടെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് അതിജീവിതയുടെ മൊഴി. തുടര്‍ന്ന് ഹരിദ്വാര്‍, ആഗ്ര, വൃന്ദാവന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ വെച്ച് നിരവധി തവണ കാമുകന്‍ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും ഇരയെ ഭീഷണിപ്പെടുത്തി.

അതേസമയം, അനാമികയെ 2024 ഓഗസ്റ്റില്‍ തന്നെ പാര്‍ട്ടി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയതായാണ് സംഭവത്തില്‍ ബിജെപി പ്രതികരിച്ചത്. 

ഇരയും അച്ഛനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാണിപൂര്‍ കോട്‌വാലിയില്‍ സെക്ഷന്‍ 70(2), 351(3), 3(5) ബിഎന്‍എസ്, പോക്‌സോ ആക്ടിലെ സെക്ഷന്‍ 3(എ)/4(2), 5(എല്‍)/6, 16/17 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. യുവതിയെയും സുമിത് പട്‌വാളിനെയും കോടതിയില്‍ ഹാജരാക്കി. അവിടെ നിന്ന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലടച്ചു. 

Uttarakhand police have arrested a former office-bearer of the BJP Mahila Morcha and her lover on charges of facilitating the repeated gang-rape of her minor daughter. The woman is accused of allegedly orchestrating the brutalisation of her own child with her lover and his friend on multiple occasions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  17 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  17 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  18 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  18 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  18 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  18 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  18 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  19 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  19 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  19 hours ago