HOME
DETAILS

എം.ജി സർവകലാശാലയിൽ ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം

  
Web Desk
June 05 2025 | 06:06 AM

Integrated degree programs at MG University apply now

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ  ഓണേഴ്‌സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂളിന്റെ 4+1 ഓണേഴ്‌സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന്  ഏഴുവരെ ഓൺലൈനിൽ cap.mgu.ac.inhttps://cap.mgu.ac.in/ രജിസ്റ്റർ ചെയ്യാം.

കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 258 അഫിലിയേറ്റഡ് കോളജുകളാണ് സർവകലാശാലയ്ക്കുള്ളത്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് , മാനേജ്‌മെന്റ്  ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി ക്വാട്ടകൾ എന്നിവയിൽ പ്രവേശനം തേടുന്നവരും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. സാധ്യതാ അലോട്ട്‌മെന്റ് 12നും  ആദ്യ അലോട്ട്‌മെന്റ് 18നും പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ്, കൾച്ചറൽ, വികാലംഗ ക്വാട്ടകളിലെ താൽകാലിക റാങ്ക് ലിസ്റ്റ് 11നും അന്തിമ റാങ്ക് ലിസ്റ്റ് 13നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടകളിലെ പ്രവേശനം ജൂൺ 13, 14 തീയതികളിൽ  കോളജുകളിൽ നടക്കും.

പി.ജി, ബി.എഡ്:  രജിസ്‌ട്രേഷൻ 10 വരെ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂൺ 10 വരെ cap.mgu.ac.inൽ  രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് 16 നും ഒന്നാം അലോട്ട്‌മെന്റ് 24നും പ്രസിദ്ധീകരിക്കും. സ്‌പോർട്‌സ്, കൾച്ചറൽ, വികലാംഗ ക്വാട്ടകളിലെ താൽകാലിക റാങ്ക് ലിസ്റ്റ് 20നും അന്തിമ ലിസ്റ്റ് 25നും പ്രസിദ്ധീകരിക്കുകയും പ്രവേശനം 25, 26 തീയതികളിൽ കോളജുകളിൽ നടത്തുകയും ചെയ്യും.

ഇംഗ്ലിഷ് ഫോർ കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ

കേരള യൂനിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് നടത്തുന്ന പാർട്ട് ടൈം കോഴ്സ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലിഷ് ഫോർ കമ്മ്യൂണിക്കേഷൻ (PGDEC) കോഴ്സിലേക്കായി ഓൺലൈനായി (pgdec.keralauniversity.ac.in/) അപേക്ഷകൾ ക്ഷണിക്കുന്നു.
അംഗീകൃത സർവ്വകലാശാലകളിൽനിന്നുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയായിരിക്കും. പ്രോസ്‌പെക്ടസും കോഴ്സിന്റെ വിശദവിവരങ്ങളും അപേക്ഷ പോർട്ടലിൽ ലഭ്യമാണ്. അവസാന തീയതി : ജൂൺ 8. കൂടുതൽ വിവരങ്ങൾക്ക് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ്, കേരള യൂനിവേഴ്സിറ്റി. സെനറ്റ് ഹൗസ് ക്യാംപസ്, പാളയം, തിരുവനന്തപുരം -695034.

സ്‌കോൾ-കേരള പ്ലസ് ടു: രജിസ്‌ട്രേഷൻ ഇന്നു മുതൽ

സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. www.scolekerala.org മുഖേന ഇന്നു മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 
പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റു വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ്, രജിസ്ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.

Integrated degree programs at MG University apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  3 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  4 hours ago
No Image

ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം

tourism
  •  4 hours ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്‌കാരം ഇന്ന്

Kerala
  •  5 hours ago
No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  7 hours ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  7 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  7 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  8 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  9 hours ago