HOME
DETAILS

ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റിൽ പരീക്ഷ അപേക്ഷ, എംജിയിൽ ഫലം

  
Web Desk
June 05 2025 | 07:06 AM

todays university news in kerala exam application in calicut and result published mg

കാലിക്കറ്റ്

ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ ടിഷ്യുകൾച്ചർ

ബോട്ടണി പഠനവകുപ്പിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്‌സ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത: ബി.എസ് സി. / എം.എസ് സി. -  ബോട്ടണി / ബയോടെക്‌നോളജി / ലൈഫ് സയൻസസ് തുടങ്ങിയവ. കോഴ്‌സ് കാലാവധി ഒരുവർഷം. ഫോൺ : 9846163197, 8281965096

താൽകാലിക അധ്യാപക നിയമനം

ഗണിത ശാസ്ത്ര പഠനവകുപ്പിൽ 2025 - 26 അധ്യയന വർഷത്തേക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പട്ടിക തയാറാക്കുന്നു. യോഗ്യത: യു.ജി.സി നിയമ പ്രകാരം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0494 2407418, 9562475245. 

പരീക്ഷാ അപേക്ഷ

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൊമേർഷ്യൽ ആൻഡ സ്‌പോക്കൺ ഹിന്ദി ( 2023 പ്രവേശനം ) ജനുവരി 2024 പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂൺ 17 വരെയും 200/ രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

പുനർമൂല്യ നിർണയഫലം

ഒന്നാം സെമസ്റ്റർ ( CBCSS - PG ) എം.എസ് സി. മാത്തമാറ്റിക്‌സ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


എംജി

ഹാൾ ടിക്കറ്റ് 

സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർസ്‌കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് വിദ്യാർഥികളുടെ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ ജൂൺ എട്ട്, ഒൻപത് തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടക്കും. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് cat.mgu.ac.in  സന്ദർശിക്കുക. ഫോൺ-9495607297, 0481 2733595

പരീക്ഷാ ഫലം

ഒന്നാം  സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി ബയോടെക്നോളജി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,  2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in  എന്ന ലിങ്കിൽ.

പരീക്ഷാ തീയതി

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ പ്രോഗ്രം ഇൻ ലാംഗ്വേജസ്-ഇംഗ്ലിഷ് (പുതിയ സ്‌കീം-2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2024) പരീക്ഷകൾ ജൂൺ 12 മുതൽ നടക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി കോംപ്ലിമെന്ററി (പുതിയ സ്‌കീം- 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ അഞ്ചു മുതൽ ആരംഭിക്കും.

 

Today’s University Updates: Exam Applications at Calicut, Results Published at MG University



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  17 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  17 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  18 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  18 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  18 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  18 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  18 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  19 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  19 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  19 hours ago