'ബിജെപി രാഷ്ട്രീയം കളിക്കുന്നു'; ബെംഗളുരു ദുരന്തത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍
ബെംഗളുരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഐപിഎല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീതനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ നടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കവേ വികാരഭരിതനായ ശിവകുമാര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായ നിമിഷമാണിതെന്ന് പറഞ്ഞു.
'നമ്മള്‍ ഭരണപരമായ ഒരു പാഠം പഠിക്കണം, പ്രതിപക്ഷം മൃതദേഹങ്ങളില്‍ രാഷ്ട്രീയം കളിക്കട്ടെ. എത്ര മൃതദേഹങ്ങളില്‍ അവര്‍ രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയാം,' ശിവകുമാര്‍ പറഞ്ഞു.
മാപ്പ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ശിവകുമാറിന്റെ പ്രതികരണം.
'ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു, ഇത്രയും വലിയ ജനക്കൂട്ടത്തെ ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിന്റെ ശേഷി 35,000 ആണ്, പക്ഷേ 3 ലക്ഷത്തിലധികം ആളുകളാണ് അവിടെ ഉണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തകര്‍ന്നു. ഈ സംഭവത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വസ്തുതകള്‍ അറിയാനും വ്യക്തമായ സന്ദേശം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ഉപമുഖ്യമന്ത്രി പറഞ്ഞു.
'ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. സംഭവത്തില്‍ ഞങ്ങള്‍ വളരെയധികം ഖേദിക്കുന്നു. ഭാവിയില്‍ ഒരു മികച്ച പരിഹാരം കണ്ടെത്തും.' സംഭവത്തെ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് മുന്നോടിയായി തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണാന്‍ ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ തടിച്ചുകൂടിയപ്പോഴാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Karnataka Deputy CM DK Shivakumar accuses BJP of politicizing the recent Bengaluru tragedy. He urges focus on relief efforts instead of blame games.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."