HOME
DETAILS

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ടെസ്റ്റ്; ​ഗില്ലും, സുദർശനും കളിക്കില്ല

  
June 05 2025 | 17:06 PM

Shubman Gill  Sai Sudharsan to Miss India As 2nd Unofficial Test vs England Lions

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനും ഈ മത്സരത്തിലുണ്ടാകില്ല. ഇരുവരും സീനിയര്‍ ടീമിനൊപ്പമാകും പര്യടനം കളിക്കാന്‍ യുകെയിലെത്തുക. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും.

എന്നാല്‍ കെ.എല്‍. രാഹുല്‍ ഈ മത്സരത്തില്‍ ഇന്ത്യ എ ടീമിനായി കളിക്കും. ഫാസ്റ്റ് ബൗളര്‍ ആകാശ് ദീപും മത്സരത്തിനുണ്ടാകുമെന്നാണ് സൂചനകള്‍. താരം പരുക്കില്‍ നിന്ന് മുക്തനായിട്ടുണ്ട്. ജൂണ്‍ 20നാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. 

ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. നാലാം ദിവസം കളി നിര്‍ത്തിയപ്പോള്‍ ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സില്‍ 241/2 എന്ന സ്‌കോറിലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 557 റണ്‍സ് നേടിയിരുന്നു. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറി ടീമിന് വലിയ പിന്തുണയായി. ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഇന്നിംഗ്‌സില്‍ 587 റണ്‍സ് നേടി ലീഡ് എടുത്തിരുന്നു.

അതേസമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ 14അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജോ റൂട്ട്, ഒലി പോപ്, ഹാരി ബ്രൂക്ക് തുടങ്ങിയവര്‍ ടീമിലുണ്ട്. 

ഓള്‍ റൗണ്ടര്‍ ജെയ്മി ഓവര്‍ടണ്‍ ടീമില്‍ തിരിച്ചെത്തി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം 2022ല്‍ കിവീസിനെതിരേ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

അതേസമയം പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തേ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

India A will be without star players Shubman Gill and Sai Sudharsan for the 2nd unofficial Test against England Lions as both have joined the senior team in the UK. The match begins this Friday. Stay updated on squad changes and match preview! 🏏 #CricketUpdates #TeamIndia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  15 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  16 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  16 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  17 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  17 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  17 hours ago