HOME
DETAILS

ഇന്ത്യൻ ടി-20, ഏകദിന ലോകകപ്പ് ജേതാവ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

  
June 06 2025 | 12:06 PM

Indian spinner Piyush Chawla has announced his retirement from cricket

ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗള ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പിയൂഷ് ചൗള വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ഒരുപിടി സംഭാവനകൾ നൽകിയ പ്രതിഭയാണ് ചൗള.  ഇന്ത്യക്കുവേണ്ടി 2006ൽ റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ചൗള ആറ് ഇന്നിങ്സുകളിൽ നിന്നും നിന്നും ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 2012 വരെയാണ് ഇന്ത്യൻ റെഡ് ബോൾ ക്രിക്കറ്റ് ജേഴ്സി അണിഞ്ഞത്. 

ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 32 വിക്കറ്റുകൾ സ്വന്തമാക്കിയ താരം കുട്ടി ക്രിക്കറ്റിൽ നാല് വിക്കറ്റുകളും കൈപ്പിടിയിൽ ആക്കിയിട്ടുണ്ട്. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു പിയൂഷ്‌ ചൗള.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിയ താരമാണ് ചൗള. 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 446 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 23 തവണ ഫൈഫർ വിക്കറ്റ് നേട്ടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 164 ലിസ്റ്റ് മത്സരങ്ങളിൽ നിന്നും 254 വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ള താരമാണ് ചൗള.

ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്ക് വേണ്ടിയായിരുന്നു ചൗള പന്തെറിഞ്ഞത്. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐപിഎൽ കിരീടം നേടാനും ചൗളക്ക് സാധിച്ചു. 

Indian spinner Piyush Chawla has announced his retirement from cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  9 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  9 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  10 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  10 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  10 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  10 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  11 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  11 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  11 hours ago