HOME
DETAILS

ഗസ്സയ്ക്ക് യുഎഇയുടെ ബലി പെരുന്നാള്‍ ആശ്വാസം: 1,039 ടണ്‍ സാധനങ്ങളുമായി വാഹന വ്യൂഹം ഗസ്സയിലെത്തി |  Operation Chivalrous Knight 3

  
June 06 2025 | 02:06 AM

Operation Chivalrous Knight 3 UAE aid convoy enters Gaza with 1039 tons of supplies

ദുബൈ: ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3ന്റെ ഭാഗമായി ഗസ്സയിലേക്ക് പുതിയ മാനുഷിക സഹായ വാഹന വ്യൂഹം പ്രവേശിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനും ഗസ്സ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഏകദേശം 1.3 ദശലക്ഷം ഗുണഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാനായി 1,039 ടണ്‍ ഭക്ഷ്യ വസ്തുക്കളും മാവും വഹിക്കുന്ന ട്രക്കുകള്‍ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നു.

അവശ്യ ഭക്ഷ്യ വസ്തുക്കളുടെ കടുത്ത ക്ഷാമത്തിനിടയില്‍ ഗുരുതര മാനുഷിക സാഹചര്യങ്ങള്‍ നേരിടുന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന തുടര്‍ പിന്തുണയുടെ ഭാഗമാണ് ഈ ഏറ്റവും പുതിയ വിതരണം. ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തുടര്‍ച്ചയായ, വ്യാപക സഹായ പ്രവാഹം ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 ഉറപ്പാക്കുന്നു.
മാനുഷിക വെല്ലുവിളികള്‍ക്കിടയിലും ഗസ്സയ്ക്കുള്ളില്‍ യു.എ.ഇ ഭക്ഷ്യ സഹായം വിതരണം ചെയ്യുന്നത് തുടരുകയാണ്. ഈ പ്രവര്‍ത്തനത്തിലൂടെ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ബ്രെഡും അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും സ്ഥിരമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ 31 ബേക്കറികളെ പിന്തുണയ്ക്കുന്നു.

നിലവിലെ ദുഷ്‌കര സാഹചര്യങ്ങളില്‍ ഗസ്സയിലേക്ക് യു.എ.ഇ സഹായം സ്ഥിരമായി എത്തിക്കുന്നത് ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള യു.എ.ഇയുടെ ദീര്‍ഘകാലവും അചഞ്ചലവുമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 ആവര്‍ത്തിച്ചു വ്യക്തമാക്കി.

The United Arab Emirates has announced the entry of a new humanitarian aid convoy into Gaza as part of Operation Chivalrous Knight 3, continuing its efforts to support displaced Palestinians and alleviate the worsening humanitarian crisis in the Gaza Strip.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  16 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  17 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  17 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  17 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  18 hours ago